സഞ്ജു മുൻപിൽ ഇനി എന്ത് 😳😳വീണ്ടും ഇന്ത്യൻ ടീമോ കരിയർ ഏൻഡോ??

അന്താരാഷ്ട്ര ക്രിക്കറ്റിൽ അനേകം മത്സരങ്ങൾ ടീം ഇന്ത്യക്കായി കളിക്കാൻ അവസരം ലഭിച്ചിട്ടില്ല എങ്കിലും ലോകമാകെ അനേകം ആരാധകരെ സൃഷ്ടിച്ച മലയാളി താരമാണ് സഞ്ജു വി സാംസൺ. തന്റെ ക്ലാസ്സ്‌ ബാറ്റിംഗ് മികവിനാലും മിന്നും വിക്കെറ്റ് കീപ്പിഗ് മികവിനാലും സഞ്ജു ഏറെ കയ്യടികൾ നേടിയിട്ടുണ്ട്

അതേസമയം സഞ്ജു സാംസൺ തന്റെ ക്രിക്കറ്റ്‌ കരിയറിലെ തന്നെ ഏറ്റവും മോശം അവസ്ഥയിൽ കൂടിയാണ് ഇപ്പോൾ കടന്നു പോകുന്നത്. വരാനിരിക്കുന്ന ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിലും മലയാളി താരം സഞ്ജു സാംസൺ സ്ഥാനം നേടിയില്ല. സഞ്ജു ഏറെ പ്രതീക്ഷയോടെയാണ് വേൾഡ് കപ്പ് സ്‌ക്വാഡ് കണ്ടെങ്കിലും നിരാശ മാത്രമാണ് ലഭിച്ചത്.

അത്കൊണ്ട് തന്നെ മലയാളി ക്രിക്കറ്റ്‌ പ്രേമികളിലും സഞ്ജു സാംസൺ ഫാൻസിലും എല്ലാം തന്നെ വളരെ സജീവമായി ഇപ്പോൾ ഉയരുന്ന ഒരു ചോദ്യമാണ് സഞ്ജു മുൻപിൽ ഇനി എന്ത്? മലയാളി താരം കരിയറിൽ ഇനി എന്താകും സംഭവിക്കുക?

ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പ് ശേഷം ഇന്ത്യൻ ടീമിൽ അനേകം മാറ്റങ്ങൾ നടക്കും എന്നതാണ് സത്യം. സീനിയർ താരങ്ങൾ പലരും ഒരുവേള പല ഫോർമാറ്റിൽ നിന്നും വിരമിച്ചേക്കും. അതിനാൽ തന്നെ സഞ്ജു ക്ഷമയോടെ വീണ്ടും കാത്തിരിക്കണം എന്നതാണ് സത്യം. ഒരുവേള സഞ്ജു വീണ്ടും ഇന്ത്യൻ ടീമിലേക്ക് എത്തിയാൽ ഇനി എങ്കിലും മലയാളി താരം ആ അവസരം മാക്സിമം യൂസ് ചെയ്യുമെന്ന് വിശ്വസിക്കാം