ഇറാനി കപ്പിൽ സഞ്ജുവിന്റെ പയ്യന്റെ സം ഹാര ബാറ്റിംഗ് 😵‍💫😵‍💫റെക്കോർഡുകൾ തരിപ്പണമാക്കി ജൈസ്വാൾ ബാറ്റിംഗ്

റെക്കോർഡുകൾ തകർത്ത് മുംബൈ ബാറ്റർ യശസ്വി ജയ്സ്വാൾ. ഇറാനി കപ്പിൽ മധ്യപ്രദേശിനെതിരായ റസ്റ്റ് ഓഫ് ഇന്ത്യയുടെ മത്സരത്തിലാണ് ജെയിസ്വാൾ റെക്കോർഡുകൾ തകർത്തെറിഞ്ഞത്. ഇറാനി കപ്പിൽ ഒരൊറ്റ മത്സരത്തിൽ തന്നെ ഇരട്ട സെഞ്ചുറിയും സെഞ്ച്വറിയും നേടുന്ന ആദ്യ ബാറ്ററായി ജയ്സ്വാൾ ഇതോടെ മാറി.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന പതിനൊന്നാമത്തെ താരമാണ് ജെയ്സ്വാൾ. ആദ്യ ഇന്നിങ്സിൽ ഇരട്ട സെഞ്ചുറി നേടിയ ജയ്സ്വാൾ രണ്ടാം ഇന്നിങ്സിലും നിറഞ്ഞാടുന്നതായിരുന്നു മത്സരത്തിന്റെ നാലാം ദിനം കണ്ടത്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുപ്പ് റസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി അഭിമന്യു ഈശ്വറും ജയസ്വാളും ആദ്യം ഇന്നിങ്സിൽ അടിച്ചു തകർക്കുകയായിരുന്നു. ജയസ്വാൾ 259 പന്തുകൾ നേരിട്ട് 213 റൺസാണ് നേടിയത്. ഇന്നിങ്സിൽ 30 ബൗണ്ടറികളും 3 സിക്സറുകളും ജയ്സ്വാൾ നേടിയിരുന്നു. പിന്നാലെ രണ്ടാം ഇന്നിങ്സിലും ജയ്സ്വാൾ ഈ പ്രകടനം ആവർത്തിക്കുകയായിരുന്നു.

രണ്ടാമത്തെ ഇന്നിങ്സിൽ 157 പന്തുകൾ നേരിട്ട ജയ്സ്വാൾ 144 റൺസ് നേടി. ഇന്നിംഗ്സിൽ 16 ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെട്ടു.ഈ മികച്ച പ്രകടനങ്ങളോടെ ഒരു ഇറാനി കപ്പ് മത്സരത്തിൽ 300 റൺസിലധികം നേടുന്ന രണ്ടാമത്തെ ബാറ്ററായി ജയ്സ്വാൾ മാറുകയുണ്ടായി. നവംബറിൽ ഇന്ത്യ എ ടീമിന്റെ ബംഗ്ലാദേശ് എ ടീമിനെതിരായ മത്സരത്തിൽ 146 റൺസ് ജയ്സ്വാൾ നേടിയിരുന്നു. പിന്നാലെ ഡിസംബറിൽ ഹൈദരാബാദിനെതിരായ മുംബൈയുടെ മത്സരത്തിൽ 162 റൺസ് ജയ്സ്വാൾ നേടുകയുണ്ടായി.

മത്സരത്തിലേക്ക് കടന്നുചെന്നാൽ ആദ്യം ബാറ്റ് ചെയ്ത റെസ്റ്റ് ഓഫ് ഇന്ത്യ ജയ്സ്വാളിന്റെ ഇന്നിംഗ്സിന്റെ ബലത്തിൽ 484 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ മധ്യപ്രദേശ് 294 റൺസിൽ ഓൾ ഔട്ട് ആവുകയായിരുന്നു. രണ്ടാം ഇന്നിങ്സിലും ജയ്സ്വാൾ തകർത്താടിയപ്പോൾ 246 എന്ന സ്കോറിൽ റസ്റ്റ് ഓഫ് ഇന്ത്യ എത്തുകയാണുണ്ടായത്. 437 റൺസാണ് മധ്യപ്രദേശിന്റെ അവസാന ഇന്നിങ്സിലെ വിജയലക്ഷ്യം.

Rate this post