എന്തുകൊണ്ടാണ് വെസ്റ്റ് ഇൻഡീസ് താരങ്ങൾ കറുത്ത ആംബാൻഡ് ധരിച്ചിരിക്കുന്നത്? വിശദീകരണവുമായി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ്‌ ബോർഡ്‌

വെസ്റ്റ് ഇൻഡീസ് എതിരായ ടി :20 പരമ്പരയും തൂത്തുവാരി ഇന്ത്യൻ സംഘം. ഇന്നലെ നടന്ന മൂന്നാം ടി :20 യിൽ 17 റൺസ്‌ ജയം സ്വന്തമാക്കി രോഹിത് ശർമ്മയും ടീമും മറ്റൊരു പരമ്പര നേട്ടത്തിലേക്ക് എത്തിയാണ് ഐസിസി ടി :20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ഇന്ത്യൻ ടീം നേടിയ 184 റൺസ്‌ പിന്തുടർന്ന് കളിക്കാൻ ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് ടീമിന് 167 റൺസിലേക്ക് മാത്രമാണ് എത്താൻ കഴിഞ്ഞത്. ഇന്ത്യക്കായി ബൗളർമാർ ഒരിക്കൽ കൂടി മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ഇന്ത്യൻ ജയം എളുപ്പമായി. ഇന്ത്യക്കായി താക്കൂർ, ദീപക് ചഹാർ, വെങ്കടേഷ് അയ്യർ എന്നിവർ രണ്ടും ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റും വീഴ്ത്തി.അതേസമയം ഇന്നലെ മൈതാനത്തിറങ്ങിയ വിൻഡീസ് താരങ്ങൾ എല്ലാവരും ഒരു കറുത്ത ആംബാൻഡ് ധരിച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്തുകൊണ്ടാണ് താരങ്ങൾ കറുത്ത ആംബാൻഡ് ധരിച്ചത് എന്ന് ക്രിക്കറ്റ്‌ ആരാധകർ കഴിഞ്ഞ കുറച്ച് സമയമായി ഇന്റർനെറ്റിൽ തിരയുകയായിരുന്നു. ഇപ്പോഴിതാ, വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ്‌ ബോർഡ്‌ അതിന്റെ കാരണം അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പങ്കുവെച്ചിരിക്കുകയാണ്.ജമൈക്കയിൽ വെച്ച് ഇന്ന് രാവിലെ വിൻഡീസ് ടീം ഡോക്ടറായ ഡോ. അക്ഷയ് മാൻസിംഗിന്റെ മാതാവ് മരണപ്പെട്ടിരുന്നു.

മാൻസിംഗിന്റെ മാതാവിന്റെ മരണത്തിൽ ആദരാഞ്ജലി അറിയിക്കുന്നതിന്റെ സൂചകമായിയാണ് വിൻഡീസ് താരങ്ങൾ, ഇന്ത്യക്കെതിരായ അവസാന ടി20 മത്സരത്തിൽ കറുത്ത ആംബാൻഡ് ധരിച്ചത്.വിവരം അറിഞ്ഞ ഉടനെ തന്നെ, ഡോ. അക്ഷയ് മാൻസിംഗ് വെസ്റ്റ് ഇൻഡീസിലേക്ക് മടങ്ങിപ്പോയി എന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ്‌ ബോർഡ്‌ അറിയിച്ചു.