തിരുവനന്തപുരത്ത് കളിക്കാൻ വിൻഡീസ് എത്തില്ലേ😱 ഷോക്കിങ് തീരുമാനത്തിനായി ബിസിസിഐ

മലയാളി ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം ആവേശപൂർവ്വം കാത്തിരിക്കുന്ന ഇന്ത്യ : വെസ്റ്റ് ഇൻഡീസ് ടി :20 മത്സരത്തിന് തിരുവനന്തപുരം വേദിയാകുമോ എന്നുള്ള കാര്യം വീണ്ടും ഒരിക്കൽ കൂടി സംശയത്തിൽ. കോവിഡ് വ്യാപനം വീണ്ടും തുടരുന്നതിനാൽ ബിസിസിഐ വേദികൾ എണ്ണം വെട്ടികുറക്കുമെന്നാണ് സൂചന.

അടുത്തമാസം ആരംഭിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിർണായക ഏകദിന, ടി :20 പരമ്പരകളുടെ വേദികള്‍ വെട്ടിക്കുറക്കുന്നകാര്യം കോവിഡ് വ്യാപനവും ഒമിക്രോൺ സാഹചര്യവും പരിഗണിച്ച് ബിസിസിഐ പരിഗണിക്കുന്നതായി ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു.എല്ലാ സംസ്ഥാനങ്ങളും ഒമിക്രോൺ സാഹചര്യത്തിൽ കൂടുതൽ നിബന്ധനകൾ കൊണ്ടുവരുന്നതും ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ ഈ ആലോചനകൾക്കുള്ള കാരണമാണ്‌.ഫെബ്രുവരി ആറിന് ഏകദിന പരമ്പരയോടെയാണ് വെസ്റ്റ് ഇൻഡീസ് ടീമിന്റെ ലിമിറ്റെഡ് ഓവർ പര്യടനം ആരംഭിക്കുന്നത്. മൂന്ന് ഏകദിനവും മൂന്ന് ടി :20യും ഇന്ത്യയും വിൻഡിസും കളിക്കും.

പരമ്പരകളിൽ മുഴുവൻ മത്സരങ്ങളും ഒരൊറ്റ വേദിയിലോ രണ്ട് വേദിയിലോ മാത്രമായി നടത്തുന്നതാണ് ബിസിസിഐ ഇപ്പോൾ ആലോചിക്കുന്നത്. കൂടാതെ മത്സരങ്ങൾക്ക്‌ കാണിക്കളെ ഒന്നും അനുവദിക്കാൻ സാധിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. മത്സരങ്ങൾ എല്ലാ ഒരൊറ്റ വേദിയിലേക്ക് ചുരുങ്ങിയാൽ അതോടെ തിരുവനന്തപുരത്തെ മൂന്നാം ടി :20ക്കും അത് തിരിച്ചടിയായി മാറും.ഫെബ്രുവരി 20നാണ് മൂന്നാം ടി :20 മത്സരം തിരുവനന്തപുരത്ത് തീരുമാനിച്ചിരിക്കുന്നത്.

ഫെബ്രുവരി മാസം ഒന്നിനാണ് വെസ്റ്റ് ഇൻഡീസ് ടീം പരമ്പരകൾക്കായി അഹമ്മദാബാദിൽ എത്തുക. ടീം അംഗങ്ങളും താരങ്ങളും എല്ലാം മൂന്ന് ദിവസത്തെ ക്വാറന്റൈനിൽ പ്രവേശിച്ച ശേഷം പരിശോധനകൾക്ക്‌ ശേഷം ഫെബ്രുവരി നാലിന് പരിശീലനം ആരംഭിക്കും.

ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് 2022 ഷെഡ്യൂൾ:ഫെബ്രുവരി 6: ഒന്നാം ഏകദിനം അഹമ്മദാബാദ്,ഫെബ്രുവരി 9: രണ്ടാം ഏകദിനം, ജയ്പൂർ,ഫെബ്രുവരി 12: മൂന്നാം ഏകദിനം, കൊൽക്കത്ത ഫെബ്രുവരി 15: ഒന്നാം ടി20, കട്ടക്ക്, ഫെബ്രുവരി 18: രണ്ടാം ടി20, വിശാഖപട്ടണം, ഫെബ്രുവരി 20: മൂന്നാം ടി20 :തിരുവനന്തപുരം