ഇന്ത്യക്ക് ഫസ്റ്റ് റൗണ്ടിൽ 5 മാച്ചുകൾ!! എതിരാളികൾ ആരെന്ന് കണ്ടോ 😳😳മത്സര സമയക്രമം കണ്ടോ??

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ അടക്കം വളരെ വലിയ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്നത് വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പിന്റെ ആരംഭത്തിലേക്ക് തന്നെയാണ്. ഐസിസി ടൂർണമെന്റുകളിൽ അവസാനമായി ഇന്ത്യൻ സംഘം കിരീടം നേടിയിട്ട് ഏകദേശം 9 വർഷങ്ങൾ പിന്നിട്ട് കഴിഞ്ഞു. കിരീട ദാരിദ്രം പരിഹരിക്കാനും വിമർശനങ്ങൾക്ക് മറുപടി നൽകാനും ടീം ഇന്ത്യക്ക് മികച്ച പ്രകടനം ലോകക്കപ്പിൽ കാഴ്ചവെക്കേണ്ടിയിരിക്കുന്നു. വേൾഡ് കപ്പ് മുന്നോടിയായി ഇന്ത്യൻ സംഘം പരിശീലനത്തിൽ ആണ് ഇപ്പോൾ.

ഒക്ടോബർ 23 മുതൽ ടീം ഇന്ത്യയുടെ ഈ ടി :20 ക്രിക്കറ്റ്‌ ലോകകപ്പിലെ മത്സരങ്ങൾ ആരംഭിക്കും. ശക്തരായ പാകിസ്ഥാൻ എതിരെയാണ് ഇന്ത്യൻ ടീമിന്റെ ആദ്യത്തെ മത്സരം.വേൾഡ് കപ്പ് പ്രാഥമിക സ്റ്റെജിൽ തന്നെ ശക്തമായ പോരാട്ടമാണ് രോഹിത് ശർമ്മക്കും ടീമിനും നേരിടേണ്ടത്.ഒക്ടോബർ 23 ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചക്കാണ് മത്സരം ആരംഭിക്കുക. ഇന്ത്യൻ സമയം ഉച്ചക്ക് 1.30ന് മെൽബണിലാണ് ഇന്ത്യ : പാകിസ്ഥാൻ ക്ലാസ്സിക്ക് പോരാട്ടം നടക്കുക.

പ്രാഥമിക റൗണ്ടിൽ പാകിസ്ഥാനെ നേരിട്ട ശേഷം ഇന്ത്യൻ ടീം ഒക്ടോബർ 27ന് ഗ്രൂപ്പ് എ റണ്ണേഴ്‌സപ്പിനെ നേരിടും(മത്സര വേദി : സിഡ്നി ). ശേഷം ഒക്ടോബർ 30ന് പെർത്തിലെ മാച്ചിൽ ഇന്ത്യൻ സംഘം സൗത്താഫ്രിക്കയെ നേരിടും.നവംബർ രണ്ടിന് ബംഗ്ലാദേശ് ടീമിനെ നേരിടുന്ന ഇന്ത്യയുടെ അടുത്ത എതിരാളി ഫസ്റ്റ് റൗണ്ടിലെ ഗ്രൂപ്പ് ബി വിജയികളാണ്. നവംബർ 6നാണ് ഈ മത്സരം

പാകിസ്ഥാൻ : ഇന്ത്യൻ പോരാട്ടം ഇന്ത്യൻ സമയം ഉച്ചക്ക് 1.30ക്ക് ആരംഭിക്കുമ്പോൾ രണ്ടാം മാച്ച് 12.30ക്കും മൂന്നാം മത്സരം 4.30ക്കും നാലാമത്തെ മത്സരവും അവസാന മത്സരവും ഉച്ചക്ക് 1.30ക്കാണ് നടക്കുക.