കിരീടം നേടാൻ യോഗ്യർ ഇന്ത്യ തന്നെ!!! ഇന്ത്യക്ക് കിരീടം നേടാമെന്ന് പ്രവചിച്ചു മുൻ ഓസ്ട്രേലിയൻ താരം

ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന ട്വന്റി ട്വന്റി ലോകകപ്പ് മത്സരങ്ങൾക്കായി ടീമുകൾ തയ്യാറെടുക്കുമ്പോൾ കപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീമുകളെ പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഷൈൻ വാട്‌സൺ. ഇത്തവണത്തെ ടൂർണമെന്റ് നടക്കുന്നത് ഓസ്ട്രേലിയൻ മണ്ണിലാണ്.

തന്റെ അഭിപ്രായത്തിൽ രണ്ട് ടീമുകളാണ് കിരീടജേതാക്കൾ ആകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത്. അതിൽ ഒന്ന് ടീം ഇന്ത്യയാണ്. അടുത്തിടെ ഇന്ത്യൻ മണ്ണിൽ ഇരുടീമുകളും ഏറ്റുമുട്ടിയ ട്വന്റി ട്വന്റി പരമ്പര സ്വന്തമാക്കി ഇന്ത്യ കരുത്ത് കാട്ടിയിരുന്നു. ആദ്യ മത്സരത്തിൽ തോൽവി നേരിട്ട ശേഷം അടുത്ത രണ്ട് മത്സരങ്ങളിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യയുടെ വിജയങ്ങൾ. ഇതേ മികവ് ഇന്ത്യൻ ടീമിന് ഓസ്ട്രേലിയൻ മണ്ണിലും തുടരാൻ സാധിക്കുമെന്ന് താൻ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാമതായി തങ്ങളുടെ സ്വന്തം ഓസ്ട്രേലിയൻ ടീമും. ഇന്ത്യയുടെ കൂടെത്തന്നെ കിരീടം നേടാൻ ഏറ്റവും യോഗ്യരായ ഒരു ടീമാണിവർ. മാത്രമല്ല, നിലവിലെ ചാമ്പ്യൻമാരായ തങ്ങൾക്ക് ഇപ്രാവശ്യം സ്വന്തം നാട്ടിൽ കളിക്കുന്നതിന്റെ ആനുകൂല്യം കൂടി ലഭിക്കും. അതിശക്തരായ ഈ ഓസ്ട്രേലിയൻ ടീം അടുത്തിടെ നടന്ന ട്വന്റി ട്വന്റി മത്സരങ്ങളിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതെല്ലാംകൊണ്ടുതന്നെ ലോകകപ്പിൽ അണിനിരക്കുന്ന രാജ്യങ്ങളിൽ, ഇന്ത്യ ഓസ്ട്രേലിയ എന്നീ ടീമുകളിൽ നിന്ന് മാത്രമേ ഒരു ടീം കീരീടം നേടുകയുള്ളൂ. മറ്റ് ടീമുകൾക്ക് ഇവരേക്കാൾ മികച്ച സാധ്യത അവകാശപ്പെടാനില്ല, വാട്ട്‌സൺ പ്രവചനങ്ങൾ വിശദമാക്കി. കഴിഞ്ഞ ദിവസം സമാപിച്ച റോഡ് സേഫ്റ്റി വേൾഡ് സീരീസിൽവച്ച് ഒരു അഭിമുഖത്തിലാണ് ഓസ്ട്രേലിയൻ ലജൻഡ്സ് ടീമിന്റെ നായകനായ അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.