പാകിസ്താനെ പുറത്താക്കാൻ ഇന്ത്യ ഒത്തുകളിച്ചു 😳മാസ്സ് മറുപടി നൽകി വസീം ജാഫർ

ഇന്ത്യക്കെതിരെ ഒത്തുകളി ആരോപണം ഉന്നയിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ആരാധകർ. പാകിസ്താനെ ലോകകപ്പിൽ നിന്ന് പുറത്താക്കാനായി ഇന്ത്യ മറ്റു ടീമുകളോട് ഒത്തുകളിക്കുന്നുണ്ട് എന്നാണ് പാകിസ്ഥാൻ ആരാധകർ ആരോപിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടതോടെ പാകിസ്താന്റെ സെമി സാധ്യതകൾ മങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ ആണ് പാകിസ്ഥാൻ ആരാധകർ വിലകുറഞ്ഞ ആരോപണങ്ങൾ നടത്തുന്നത്.

ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഇന്ത്യൻ ഫീൽഡർമാരുടെ ഭാഗത്തുനിന്നുള്ള പിഴവുകൾ ചൂണ്ടിക്കാണിച്ചാണ് പാകിസ്ഥാൻ ആരാധകർ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ഈ കുപ്രചരണം നടത്തുന്നത്. പാകിസ്താനെ പുറത്താക്കുന്നതിനായി ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ മനപൂർവ്വം പിഴവുകൾ കാണിച്ചു എന്നും, പരാജയപ്പെടാനായി ഒത്തുകളിച്ചു എന്നും പാകിസ്ഥാൻ ആരാധകർ ആരോപിച്ചു. പാകിസ്ഥാൻ ആരാധകരുടെ ഈ കുപ്രചരണങ്ങൾക്ക് മുൻ ഇന്ത്യൻ താരം വസീം ജാഫർ മറുപടി നൽകി.

പാകിസ്ഥാൻ പുറത്താവുകയാണെങ്കിൽ അതിന് കാരണം ഇന്ത്യ അല്ല എന്നും, പാകിസ്ഥാൻ സിംബാബ്‌വെയോട് പരാജയപ്പെട്ടതാണ് അതിന്റെ കാരണം എന്നും വസീം ജാഫർ തന്റെ ട്വിറ്റെർ ഹാൻഡിലൂടെ പ്രതികരിച്ചു. അതേസമയം പാക്കിസ്ഥാൻ ആരാധകരുടെ ആരോപണം യുക്തിസഹമല്ലാത്തതിനാൽ, ബിസിസിഐയുടെ ഭാഗത്തുനിന്നോ മറ്റോ ഇതിനെതിരെ ഔദ്യോഗികമായി യാതൊരു പ്രതികരണങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. പാക്കിസ്ഥാന് ഇനി സെമി പ്രവേശനം ഉറപ്പിക്കാൻ, മറ്റു ടീമുകളുടെ ഫലം കൂടി ആശ്രയിക്കേണ്ടി വരും.

ബംഗ്ലാദേശ്, സിംബാബ്‌വെ എന്നീ ടീമുകൾക്ക് എതിരെയാണ് ഇന്ത്യയുടെ അവശേഷിക്കുന്ന മത്സരങ്ങൾ. ഈ രണ്ട് മത്സരങ്ങളിലും ഇന്ത്യയ്ക്ക് വിജയിക്കാൻ ആയാൽ ഇന്ത്യക്ക് സെമിപ്രവേശനം ഉറപ്പിക്കാം. അതേസമയം, ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ വിജയം നേടുന്നതിനൊപ്പം, നെതർലൻഡ്സ്‌ – ദക്ഷിണാഫ്രിക്ക മത്സരം മഴ മൂലം ഉപേക്ഷിക്കുകയോ, ദക്ഷിണാഫ്രിക്കക്കെതിരെ നെതർലൻഡ്സ്‌ വിജയിക്കുകയോ ചെയ്താൽ മാത്രമേ പാക്കിസ്ഥാന് അവസാന നാലിൽ എത്താനുള്ള സാധ്യത ഊർജിതമാക്കാൻ സാധിക്കുകയുള്ളൂ.