ഇന്ത്യ ജയിക്കണേൽ അവർ റൺസ്‌ നേടണം!! മുന്നറിയിപ്പ് നൽകി മുൻ ഇന്ത്യൻ താരം

വലിയ വലിയ ടൂർണമെന്റുകളിൽ ഇന്ത്യ വിജയിക്കണമെങ്കിൽ ഇന്ത്യൻ നായകനായ രോഹിത് ശർമയും മുൻനായകൻ വിരാട് കോഹ്ലിയും വലിയ സ്കോറുകൾ നേടണമെന്ന് ഇന്ത്യൻ താരം വസീം ജാഫർ. ഏഷ്യാകപ്പിൽ പാക്കിസ്ഥാനിതിരായ കഴിഞ്ഞ മത്സരത്തിൽ മോശം പ്രകടനം ആയിരുന്നു ഇന്ത്യൻ നായകൻ രോഹിത് ശർമ കാഴ്ച വച്ചത്. 148 റൺസ് വിജലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി 18 പന്തുകളിൽ നിന്ന് 12 റൺസാണ് ഇന്ത്യൻ നായകൻ നേടിയത്.

മത്സരത്തിന്റെ രണ്ടാം പന്തിൽ റൺസ് ഒന്നും നേടാതെ പുറത്തായ രാഹുലിനു ശേഷം ഇറങ്ങിയ മുൻ നായകൻ വിരാട് കോഹ്ലി 35 റൺസ് ആണ് നേടിയത്. ഇരുവരെയും കുറിച്ച് മുൻ ഇന്ത്യൻ താരം പറഞ്ഞ വാക്കുകൾ വായിക്കാം..”ഐപിഎല്ലിന് ശേഷം രോഹിത് ശർമ കളിച്ചിട്ടുള്ള ഇന്ത്യൻ ടീമിൻ്റെ അതേ ടീമിൻ്റെ കൂടെയാണ് ഇപ്പോൾ കളിക്കുന്നത്. അത് ആക്രമണ രീതിയിലാണ് അദ്ദേഹം ഇപ്പൊൾ ബാറ്റ് ചെയ്യുന്നത്. ഇതേ രീതിയിൽ ബാറ്റ് ചെയ്തു കഴിഞ്ഞാൽ 70,80 റൺസുകൾ നേടുവാനുള്ള സാധ്യത വളരെയധികം കുറവാണ്.

കഴിഞ്ഞ കളിയിൽ മികച്ച തുടക്കം അദ്ദേഹം നൽകിയെങ്കിലും വലിയ റൺസ് നേടുവാൻ സാധിച്ചില്ല. പവർ പ്ലേയിൽ അധികം പന്തുകൾ കളിക്കുവാൻ അവസരം ലഭിച്ചില്ല. കൂടുതൽ പന്തുകളും കളിച്ചത് കോഹ്ലി ആയിരുന്നു. പവർ പ്ലേയിൽ ഒരു ബൗണ്ടറി പോലും നേടാതെ അഞ്ച് റൺസ് മാത്രമാണ് രോഹിത് നേടിയത്. അത് വളരെയധികം നിർഭാഗ്യകരമാണ്. വലിയ ടൂർണമെന്റുകൾ ഇന്ത്യ വിജയിക്കണമെങ്കിൽ ഇരുതാരങ്ങളും വലിയ റൺസ് നേടണം.

ഒരു ചെറിയ ഇടവേളക്കുശേഷമാണ് കോഹ്ലി തിരിച്ചുവരുന്നത്. രാഹുൽ ആകട്ടെ നീണ്ട ഇടവേളക്ക് ശേഷവും. നിർഭാഗ്യവശാൽ രാഹുൽ രണ്ടാം പന്തിൽ തന്നെ പുറത്തായി. ഇന്ത്യയുടെ ടോപ് ത്രീ കളിക്കാരിൽ അധികം ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത രണ്ടു താരങ്ങളെ കാണാം. പക്ഷേ ആദ്യ മത്സരം ഇന്ത്യ വിജയിച്ചത് എന്തുകൊണ്ടും നല്ല കാര്യമാണ്.”- വസീം ജാഫർ പറഞ്ഞു.

Rate this post