ഡേവിഡ് വാർണറെ ലേലത്തിൽ ആരാകും നേടുക 😱വീണ്ടും ഹൈദരാബാദ് ടീമിലേക്കോ

എഴുത്ത് :പ്രണവ് തെക്കേടത്ത്;സൺറൈസേഴ്‌സ് എന്നാൽ വാർണറിലേക്ക് മുദ്ര കുത്തപ്പെട്ട കാലമുണ്ടായിരുന്നു ,ആത്മാർത്ഥതയുടെ പ്രതിരൂപമായി അയാൾ ബാറ്റുകൊണ്ടും നായകനായും മുന്നേറിയ ദിനങ്ങൾ .2014ൽ ആ ഓറഞ്ചു ജേഴ്സി അണിഞ്ഞ ആ നാൾ മുതൽ ആ മുഖം ആ എന്റയർ ബാറ്റിംഗ് ലൈൻ അപ്പിനെ താങ്ങി നിർത്തിയ ആറോളം സീസണുകൾ .

അയാളെ പുറത്താക്കിയാൽ മാത്രം ഹൈദരാബാദിനെ തോൽപിക്കാൻ ആവൂ എന്ന ചിന്തകൾ എതിരാളികൾക്ക് സമ്മാനിച്ച നിമിഷങ്ങൾ.ഐപിൽ ലെ തന്നെ സ്ഥിരതയാർന്ന ബാറ്റ്സ്മാൻ ,ഒറ്റക്കൊരു മത്സരം തട്ടിയെടുക്കാനുള്ള കഴിവുകൾക്കൊപ്പം സ്ഥിരതയും നിലനിർത്തിയ ബാറ്റ്‌സ്മാൻഷിപ്പ് ,താൻ പുറത്തായാൽ ആ ടീം ഇല്ലെന്ന സമ്മര്ദങ്ങള്ക്കിടയിലും 6 സീസണുകളിലും 500ന് മുകളിൽ റൻസുകൾ സ്വന്തമാക്കിയ ,2016ൽ അവരെ ഒരർത്ഥത്തിൽ ഒറ്റക്ക് ചാമ്പ്യന്മാർ ആക്കിയപ്പോൾ അടിച്ചെടുത്ത 848 റൻസുകൾ 3ഓറഞ്ചു ക്യാപുകൾ.

വർഷങ്ങൾക്കപ്പുറം സൺറൈസേഴ്സിന്റെ ചരിത്രം കുറിക്കാൻ തീരുമാനിക്ക പെടുകയാണെങ്കിൽ അവിടെ ആദ്യ പാരഗ്രാഫിൽ തന്നെ ഇടം പിടിക്കേണ്ട നാമമാണത്,നായകനായും ഓപ്പണർ ആയും അയാൾ അരങ്ങു വാഴ്ന്ന ആ നിമിഷങ്ങൾ ഇല്ലാതെ അവരുടെ ചരിത്രം പൂർണമാവില്ല .കാലം പിന്നിടുമ്പോൾ അയാളിലെ ശോഭയും കുറയുകയാണെന്ന ചിന്തകൾ ഉടലെടുക്കുമ്പോൾ ആ നായകനും ,താരവും പതിയെ മായുകയാണ്.

അയാൾ തരുന്ന സൂചനകൾ ശെരിയാണെങ്കിൽ ഇനി ആ ഓറഞ്ചു ജേഴ്സിയിൽ മറ്റൊരു സീസണിൽ അയാൾ കാണില്ല ,അപ്പോഴും ഇതൊന്നിന്റെയും അവസാനമല്ല ,അയാൾ തിരിച്ചു വരും മറ്റൊരു വർണ്ണ കുപ്പായത്തിൽ വെടിക്കെട്ടിന് തിരി കൊളുത്താൻ .