വലത്തോട്ട് തിരിഞ്ഞു വണ്ടർ ഷോട്ട് 😱😱ഇതൊക്കേ എങ്ങനെയെന്ന് ക്രിക്കറ്റ്‌ ലോകം : കാണാം വീഡിയോ | David Warner Wonder Four

മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ 2022-ലെ 50-ാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി ഡൽഹി ക്യാപിറ്റൽസ്‌. മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ്‌, ഓപ്പണർ ഡേവിഡ് വാർണർ (92), റോവ്മാൻ പവൽ (67) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി.

ഇന്നിംഗ്സിന്റെ ആദ്യ ഓവറിൽ ഓപ്പണർ മന്ദീപ് സിംഗിനെയും (0), 5-ാം ഓവറിൽ മിച്ചൽ മാർഷിനേയും (10) ഡൽഹിക്ക് അതിവേഗം നഷ്ടമായെങ്കിലും, ഓപ്പണർ ഡേവിഡ് വാർണർ പതറാതെ പിടിച്ചു നിന്നത് ഡൽഹിക്ക് തുണയായി. വാർണറിന് കൂട്ടായി മൂന്നാം വിക്കറ്റിൽ എത്തിയ ക്യാപ്റ്റൻ റിഷഭ് പന്ത് (26) വാർണറുമായി ചേർന്ന് 48 റൺസ് കൂട്ടിച്ചേർത്തു.തുടർന്ന്, ബാറ്റിംഗ് ലൈനപ്പിൽ സ്ഥാനക്കയറ്റം ലഭിച്ച് അഞ്ചാമനയി ക്രീസിലെത്തിയ റോവ്മാൻ പവൽ വാർണറിന് കൂട്ടായി അതിവേഗം റൺസ് കണ്ടെത്തിയതോടെ, ഡൽഹി സ്കോർ ബോർഡ്‌ കുതിച്ചുയർന്നു.

ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 66 പന്തിൽ 122 റൺസ് കൂട്ടിച്ചേർത്തു. ഡേവിഡ് വാർണർ തന്റെ ഇന്നിംഗ്സിൽ 12 ഫോറും 3 സിക്സും നേടിയപ്പോൾ, 3 ഫോറും 6 സിക്സുമായിരുന്നു പവലിന്റെ സമ്പാദ്യം.ഭൂവനേശ്വർ കുമാർ എറിഞ്ഞ ഇന്നിംഗ്സിന്റെ 19-ാം ഓവറിൽ, ഡേവിഡ് വാർണറിന്റെ ഒരു മാജിക്കൽ ഷോട്ടിന് ക്രിക്കറ്റ്‌ ലോകം സാക്ഷിയായി.

സാധാരണ, ലെഫ്റ്റ് ഹാൻഡിൽ നിന്ന് റൈറ്റ് ഹാൻഡ് പോസിലേക്ക് പൊസിഷൻ മാറി വാർണർ ഷോട്ട് എടുക്കാറുണ്ടെങ്കിലും, ഭൂവനേശ്വർ കുമാർ എറിഞ്ഞ ഓവറിലെ ആദ്യ ബോൾ, തന്റെ തനതായ ഷോട്ട് എടുക്കാൻ വാർണർ ശ്രമിച്ചെങ്കിലും, ബോൾ യോർക്കറായി ഭവിച്ചതോടെ, വാർണർ റൈറ്റ് ഹാൻഡ് പോസിൽ നിന്ന് ഫൈൻ ലെഗിലൂടെ ബൗണ്ടറി കണ്ടെത്തുകയായിരുന്നു. David warner hitts unusual Four goes viral in Social Media