കോഹ്ലിക്ക് ഓസ്ട്രേലിയയിൽ നിന്നും കട്ട സപ്പോർട്ട് :കയ്യടിച്ച് ക്രിക്കറ്റ്‌ ലോകം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീം പ്രേമികൾ എല്ലാം വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് സൗത്താഫ്രിക്കക്ക്‌ എതിരായ മൂന്നാം ടെസ്റ്റ്‌ മത്സരത്തിനായിട്ടാണ്. രണ്ടാം ടെസ്റ്റിലെ തോൽവിയോടെ പരമ്പരയിലെ 1-0അധിപത്യം നഷ്ടമായ വിരാട് കോഹ്ലിക്കും ടീമിനും മൂന്നാം ടെസ്റ്റ്‌ ജീവൻമരണ പോരാട്ടം തന്നെയാണ്.

അതേസമയം ഇന്ത്യൻ ക്യാമ്പിൽ ഏറ്റവും വലിയ ആശ്വാസമായി മാറുന്നത് നായകൻ വിരാട് കോഹ്ലിയുടെ പരിക്ക് മുക്തമായി എന്നുള്ള വാർത്തകൾ തന്നെയാണ്. നടുവേദനയെ തുടർന്ന് രണ്ടാം ടെസ്റ്റിൽ കളിക്കാതിരുന്ന കോഹ്ലിക്ക് പകരം രാഹുലാണ് ടീം ഇന്ത്യയെ നയിച്ചത്. മൂന്നാം ടെസ്റ്റിൽ കോഹ്ലി കളിക്കാൻ എത്തുമ്പോൾ താരത്തിൽ നിന്നും മികച്ച ബാറ്റിങ് പ്രകടനമാണ് ടീമും ആരാധകരും പ്രതീക്ഷിക്കുന്നത്.ബാറ്റിങ്ങിൽ തന്റെ പഴയ താളം നഷ്ടമായ വിരാട് കോഹ്ലി 2019ന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയിട്ടില്ല

ഇപ്പോൾ മോശം ബാറ്റിങ് പ്രകടനങ്ങളെ തുടർന്ന് അതിരൂക്ഷ വിമർശനമാണ് വിരാട് കോഹ്ലിക്ക്‌ മുൻ താരങ്ങളിൽ നിന്നും അടക്കം കേൾക്കേണ്ടി വരുന്നത്. മോശം ഫോമിൽ ഇനിയും തുടർന്നാൽ കോഹ്ലിക്ക് തന്റെ ടീമിലെ സ്ഥാനം പോലും നഷ്ടമാകും എന്നാണ് മുൻ താരങ്ങൾ അഭിപ്രായം.പക്ഷേ ഇപ്പോൾ കോഹ്ലിക്ക്‌ കട്ട സപ്പോർട്ടുമായി എത്തുകയാണ് ഓസ്ട്രേലിയൻ സീനിയർ താരം ഡേവിഡ് വാർണർ.അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ കാലം സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനം കാഴ്‌‌ച‌വെച്ച ചരിത്രമുള്ള വിരാട് കോഹ്ലിയെ പോലൊരു സ്റ്റാർ താരത്തിന് എല്ലാ അർഥത്തിലും ഫോമിലാകാതിരിക്കാനും അവകാശമുണ്ട് എന്നാണ് ഡേവിസഡ് വാർണറുടെ അഭിപ്രായം.

“ഇപ്പോൾ വളരെ അധികം ആളുകൾ വിരാട് കോഹ്ലി മോശം ബാറ്റിങ് ഫോമിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാൽ നമ്മൾ എല്ലാം കോവിഡ് മഹാമാരിയുടെ കാലയളവിൽ എന്തെല്ലാം പ്രശ്നങ്ങൾ നേരിട്ടു കോഹ്ലിയും അത്തരം സാഹചര്യം നേരിട്ടു. അദ്ദേഹം ഫോമിലേക്ക് ഉടൻ എത്തുമെന്നാണ് വിശ്വാസം. കൂടാതെ സ്റ്റീവ് സ്മിത്ത്, വിരാട് കോഹ്ലി തുടങ്ങിയ താരങ്ങളിൽ വളരെ അധികം സമ്മർദ്ദം എക്കാലവും ഉണ്ട് ” വാർണർ നിരീക്ഷിച്ചു.