IPL AUCTION 2022;ഹൈദരാബാദ് അപമാനത്തിന് പ്രതികാരം 😱ലേലത്തിൽ സൂപ്പർ സ്റ്റാറായി ഡേവിഡ് വാർണർ
ഐപിൽ മെഗാ താരലേലത്തിൽ കയ്യടികൾ നേടി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. തന്റെ പഴയ ടീമായ ഡൽഹിയിലേക്ക് തിരികെ എത്തിയ ഡേവിഡ് വാർണറെ 6.25 കോടി രൂപക്കാണ് ഡൽഹി ക്യാപിറ്റൽസ് സ്ക്വാഡിലേക്ക് എത്തിച്ചത്.
മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സ് ടീമും തമ്മിൽ വാശിനിറഞ്ഞ ലേലം നടന്നതോടെ ആവേശം നിറഞ്ഞെങ്കിലും 6.25കോടി രൂപക്കാണ് ഡൽഹി താരത്തെ ടീമിലേക്ക് എത്തിച്ചത്.കഴിഞ്ഞ സീസണിൽ വരെ ഹൈദരാബാദ് ടീം നായകനായിരുന്ന വാർണർക്ക് വേണ്ടി ഡൽഹി എത്തുമെന്നത് ഉറപ്പായിരുന്നു. പ്രത്യേകിച്ചും ഓപ്പണിങ്ങിൽ എക്സ്പീരിയൻസ് ബാറ്റ്സ്മാന്റെ സേവനം റിഷാബ് പന്തിനും ടീമുനും വളരെ ആവശ്യമായിരുന്നു m
Our first buy ➡️ David Warner 🤩
— Delhi Capitals (@DelhiCapitals) February 12, 2022
Today, when eyeballs from all over 🇮🇳 are on our pages as we hope to build the perfect squad, we'd also like to shed some light on the good Samaritans who provide hope and help to people in crisis and make our city a better place 💙 pic.twitter.com/oHzWyI1CWo
ഐപിഎല്ലിൽ വിവിധ ടീമുകൾക്കായി 150ലധികം മത്സരങ്ങൾ കളിച്ചിട്ടുള്ള വാർണർ ഒരു കാലയളവിൽ ഐപിഎല്ലിലെ തന്നെ ടോപ് റൺസ് സ്കോററായിരുന്നു. കഴിഞ്ഞ സീസണിൽ താരത്തെ ഹൈദരാബാദ് ടീം മാനേജ്മെന്റ് അവഗണിച്ചത് വിവാദം സൃഷ്ടിച്ചിരിന്നു.