ബെയിൽസ് ഇളകിയിട്ടും ഔട്ട്‌ അല്ല 😱😱ഡേവിഡ് വാർണർക്ക് ലോട്ടറി!! നാടകീയ സംഭവങ്ങൾ വീഡിയോ

നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന രാജസ്ഥാൻ റോയൽസ് – ഡൽഹി ക്യാപിറ്റൽസ്‌ മത്സരത്തിൽ, റോയൽസ് ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹി ക്യാപിറ്റൽസ്‌ ശക്തമായ നിലയിൽ തിരിച്ചടി നൽകി.ഇന്നിംഗ്സിന്റെ ആദ്യ ഓവറിൽ തന്നെ, ഓപ്പണർ കെഎസ് ഭരത്തിനെ (0) ഡൽഹിക്ക് നഷ്ടമായെങ്കിലും, തുടർന്ന് ക്രീസിലെത്തിയ മിച്ചൽ മാർഷും ഡേവിഡ് വാർണറും ചേർന്ന് സൃഷ്ടിച്ച അപരാജിത കൂട്ടുക്കെട്ടാണ് കളി ഡൽഹിക്ക് അനുകൂലമാക്കിയത്.

നിലവിൽ, 17 ഓവർ പിന്നിടുമ്പോൾ സ്കോർ ബോർഡിൽ ഡൽഹി ക്യാപിറ്റൽസ്‌ ടോട്ടൽ 144/1 എന്ന് കാണിക്കുമ്പോൾ, അത് രണ്ടാം വിക്കറ്റിലെ വാർണറുടെയും മാർഷിന്റെയും കൂട്ടുക്കെട്ടായിയും കണക്കാക്കാം. എന്നാൽ, ഇപ്പോഴത്തെ ഈ സെഞ്ച്വറി കൂട്ടുകെട്ടിന്, വളരെ നേരത്തെ തന്നെ അന്ത്യം കുറിക്കേണ്ടതായിരുന്നു. എന്നാൽ, ക്രിക്കറ്റ്‌ ദൈവങ്ങൾ വാർണർക്കൊപ്പം നിന്നതോടെ, നിർഭാഗ്യം രാജസ്ഥാൻ റോയൽസിന് വിനയായി.

ഡൽഹി ബാറ്റിംഗ് ഇന്നിംഗ്സിന്റെ 9-ാം ഓവറിലാണ് സംഭവം നടന്നത്. റോയൽസ് സ്പിന്നർ യുസ്വേന്ദ്ര ചഹൽ തന്റെ ഓവറിലെ അവസാന ഡെലിവറി ഒരു ലെങ്ത് ബോൾ എറിഞ്ഞപ്പോൾ, അതിനെ നേരിടാൻ വാർണർ ഫ്രന്റ്‌ ഫൂട്ട് ഡ്രൈവിന് ശ്രമിച്ചെങ്കിലും, ടൈമിംഗ് പിഴച്ചതോടെ പന്ത് ലെഗ് സ്റ്റംപിൽ തട്ടി. എന്നാൽ, റോയൽസിന്റെ നിർഭാഗ്യം എന്ന് പറയട്ടെ, സ്റ്റംപുകളിൽ എൽഇഡി പ്രകാശം തെളിഞ്ഞെങ്കിലും, ബയിൽസ് വീഴാൻ കൂട്ടാക്കിയില്ല. ഇത്‌ വാർണർക്ക് പുതു ജീവൻ നൽകി.

നിലവിൽ, ഡേവിഡ് വാർണർ 39 പന്തിൽ 5 ഫോറും ഒരു സിക്സും ഉൾപ്പടെ 48 റൺസ് നേടി പുറത്താകാതെ നിൽക്കുമ്പോൾ, 61 പന്തിൽ 5 ഫോറും 7 സിക്സുമായി മിച്ചൽ മാർഷും തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്.