അമ്പയറെ വിരട്ടി വാർണർ 😱😱”ആ നിയമം എഴുതിയ പുസ്തകം കാണിക്കു, എന്നിട്ടേ ഞാൻ ഇനി ബാറ്റ് ചെയ്യുന്നൊള്ളു” ; ബാറ്റിംഗിനിടെ പാക് അമ്പയറോട് കയർത്ത് ഡേവിഡ് വാർണർ

ഓസ്ട്രേലിയ പാകിസ്ഥാൻ ടെസ്റ്റ്‌ പരമ്പരയിലെ മൂന്നാമത്തെതും അവസാനത്തേതുമായ ടെസ്റ്റ്‌ മത്സരത്തിൽ ഓസ്ട്രേലിയക്ക് 115 റൺസിന്റെ വിജയം. ഇതോടെ ആദ്യ രണ്ട് മത്സരങ്ങൾ സമനിലയിലായ പരമ്പര, 1-0 ത്തിന് ഓസ്ട്രേലിയ സ്വന്തമാക്കി. പരമ്പരയിൽ ഉടനീളം മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഉസ്മാൻ ഖവാജയാണ്‌ പരമ്പരയിലെ താരം.

ലാഹോർ ടെസ്റ്റിന്റെ നാലാം ദിനം (മാർച്ച് 24) ചില അസാധാരണ കാഴ്ച്ചകൾക്ക് ക്രിക്കറ്റ്‌ ലോകം സാക്ഷ്യം വഹിച്ചു. സാധാരണ വളരെ ശാന്തനായി കാണപ്പെടാറുള്ള ഓസ്ട്രേലിയൻ ബാറ്റർ ഡേവിഡ് വാർണർ, പാകിസ്ഥാൻ അമ്പയർ അഹ്‌സൻ റാസയുമായി ചൂടേറിയ വാക്കേറ്റത്തിൽ ഏർപ്പെട്ടു. പിച്ചിലെ അപകടമേഖലയിൽ ഓടരുതെന്ന് വാർണറോട് അമ്പയർ ആവശ്യപ്പെട്ടതോടെ, ഓസ്‌ട്രേലിയൻ ബാറ്റർ പ്രകോപിതനവുകയായിരുന്നു. തുടർന്ന്, കുറച്ച് സമയം കളി തടസ്സപ്പെടുകയും ചെയ്തു.

വാർണർ ക്രീസിന് പുറത്ത് ഒരു പടി മുന്നോട്ട് വെച്ച് ഒരു പ്രതിരോധ ഷോട്ട് കളിക്കുകയായിരുന്നു. എന്നാൽ അത് സ്പിന്നർമാരെ പിന്നീട് കളിയിൽ സഹായിക്കാൻ സാധ്യതയുള്ള മേഖലയാണെന്നും അവിടെ കളിക്കരുതെന്നും അമ്പയർ റാസ വാർണർക്ക് താക്കീത് നൽകി. ഇതോടെ പ്രകോപിതനായ വാർണർ, അമ്പയർക്ക് നേരെ ദേഷ്യപ്പെടുകയും തന്റെ അഭിപ്രായം പ്രകടിപ്പിക്കുകയും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് വാദിക്കുകയും ചെയ്തു. ക്രീസിന് പുറത്ത് ബാറ്റ് ചെയ്യാൻ തനിക്ക് നല്ല കഴിവുണ്ടെന്ന് 35 കാരനായ വാർണർ അമ്പയറോട് പറഞ്ഞു.

വാർണറുടെ വാക്കുകൾ സ്റ്റമ്പ് മൈക്കിൽ കുടുങ്ങി, “ഞാൻ ഇതുപോലെ (ഫോർവേഡ് ഡിഫൻസ്) ഷോട്ട് കളിച്ച്, പിന്നെ തിരികെ പോയി, തുടർന്ന് റൺസിനായി ഓടണം എന്നാണൊ നിങ്ങൾ പറയുന്നത്?” വാർണർ അമ്പയറോട് ചോദിച്ചു. അമ്പയർ അനുകൂലമായി മറുപടി നൽകി, അതിനുശേഷം വാർണർ പുഞ്ചിരിച്ചുകൊണ്ട് ഓൺ-ഫീൽഡ് ഉദ്യോഗസ്ഥനോട് റൂൾ ബുക്ക് കാണിക്കാൻ ആവശ്യപ്പെട്ടു, റൂൾ ബുക്ക് പുറത്തുവരുന്നതുവരെ കളിക്കുന്നത് തുടരില്ലെന്ന് കൂട്ടിച്ചേർത്തു. “റൂൾ ബുക്കിൽ എനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് കാണിക്കൂ. നിങ്ങൾ എന്നെ അത് കാണിക്കുന്നതുവരെ ഞാൻ ബാറ്റിംഗ് ആരംഭിക്കില്ല,” വാർണർ തുടർന്നു പറഞ്ഞു.