പുഷ്പ ഡാൻസുമായി ഡേവിഡ് വാർണർ 😱ആരാധകർക്ക് ഇത് ഹാപ്പി ഡേയ്‌സ് [ Video ]

ഡൽഹി ക്യാപിറ്റൽസ് (ഡിസി) ഓപ്പണർ ഡേവിഡ് വാർണർ ഏപ്രിൽ 10-ന് നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഐപിഎൽ മത്സരത്തിൽ മത്സരത്തിനിടെ അല്ലു അർജുനും രശ്മിക മന്ദാനയും അഭിനയിച്ച ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രമായ ‘പുഷ്പ: ദ റൈസ്’ എന്ന ചിത്രത്തിലെ ചില നൃത്തച്ചുവടുകൾ വെച്ച് ആരാധകരെ ആവേശത്തിലാക്കി.

ഇതിനു മുമ്പും ഓസ്ട്രേലിയൻ ബാറ്റർ പുഷ്പ നൃത്തം അനുകരിച്ചിട്ടുണ്ടെങ്കിലും ഐപിഎല്ലിൽ ഇതാദ്യമാണ്.ദേശീയ ടീമിനൊപ്പമുള്ള പാകിസ്ഥാൻ പര്യടനത്തിന് ശേഷം, ലഖ്നൗ സൂപ്പർ ജിയന്റ്സിനെതിരായ ഡൽഹി ക്യാപിറ്റൽസിന്റെ ടൂർണമെന്റിലെ മൂന്നാം മത്സരത്തിലാണ് വാർണർ ടീമിനൊപ്പം ചേർന്നത്. എന്നാൽ, ആദ്യ മത്സരത്തിൽ 12 പന്തിൽ 4 റൺസെടുത്ത് വാർണർ നിരാശപ്പെടുത്തിയിരുന്നു. എന്നാൽ, അടുത്ത മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഒരു തകർപ്പൻ അർദ്ധസെഞ്ച്വറി നേട്ടവുമായി വാർണർ തന്റെ വരവറിയിച്ചു.

45 പന്തിൽ 6 ഫോറും 2 സിക്സും സഹിതം 135.56 സ്ട്രൈക്ക് റേറ്റോടെ 61 റൺസാണ് വാർണർ കെകെആറിനെതിരെ നേടിയത്. ഈ മത്സരത്തിലാണ് വർണറിന്റെ പുഷ്പ നൃത്തവും അരങ്ങേറിയത്. ബൗണ്ടറി ലൈനിന് അരികിൽ ഫീൽഡ് ചെയ്യുന്നതിനിടെ ആയിരുന്നു, ഡൽഹി ഓപ്പണർ തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുനെ അനുകരിച്ച് നൃത്തം ചെയ്തത്.

മത്സരത്തിന്റെ പല ഇടവേളകളിലായി വാർണർ ചെയ്ത നൃത്തച്ചുവടുകൾ കോർത്തിണക്കി അദ്ദേഹം തന്നെയാണ്‌ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ വീഡിയോ പങ്കുവെച്ചത്. “എന്താണ് നിങ്ങളുടെ അഭിപ്രായം? ഫാൻസിൽ നിന്ന് ഒരുപാട് അഭ്യർത്ഥനകൾ വരുന്നു,” എന്നാണ് വാർണർ വീഡിയോക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. വാർണർ പങ്കുവെച്ച വീഡിയോ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാവുകയും ചെയ്തു.

Rate this post