സ്റ്റമ്പ് ഉന്നംവെച്ച് ജഡേജ കിടു ബാറ്റ് മൂവുമായി വാർണർ 😳😳ചിരിച്ചു ജഡേജ!! കാണാം വീഡിയോ

ഇന്ത്യൻ പ്രീമിയർ ലീഗിലെ ചെന്നൈ സൂപ്പർ കിംഗ്സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള നിർണായകമായ മത്സരത്തിനിടെ മൈതാനത്ത് രസകരമായ നിമിഷങ്ങൾ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് ഒരു വമ്പൻ സ്കോറിൽ എത്തുകയുണ്ടായി. മറുപടി ബാറ്റിംഗിൽ മികച്ച തുടക്കം ആയിരുന്നില്ല ഡൽഹിക്ക് ലഭിച്ചത്. എന്നാൽ മത്സരത്തിൽ ഡൽഹിയുടെ അഞ്ചാം ഓവറിനിടെ ഡേവിഡ് വാർണറും രഹാനയും രവീന്ദ്ര ജഡേജയും തമ്മിൽ നടന്ന രസകരമായ രംഗമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്.

അഞ്ചാം ഓവറിലെ മൂന്നാം പന്ത് വാർണറായിരുന്നു നേരിട്ടത്. ഒരു കവർ ഷോട്ടിന് വാർണർ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തു. വളരെ റിസ്കിയായ ഒരു സിംഗിൾ വാർണർ നേടി. മൊയിൻ അലി പന്ത് ബൗളറുടെ എൻഡിലേക്ക് ത്രോ ചെയ്യുകയും ചെയ്തു. അതിനുശേഷമാണ് രസകരമായ സംഭവം അരങ്ങേറിയത്. അജിങ്ക്യ രഹാനയുടെ കയ്യിൽ പന്ത് എത്തുകയുണ്ടായി. ഇതു കണ്ട വാർണർ രസകരമായ രീതിയിൽ ക്രീസിന് പുറത്തുനിന്ന് രഹാനെയെ പന്ത് സ്റ്റമ്പിലേക്ക് ത്രോ ചെയ്യാൻ പ്രകോപിപ്പിച്ചു. പ്രകോപനം രണ്ടുമൂന്നു തവണയായിപ്പോൾ രഹാനെ സ്റ്റമ്പിലേക്ക് ത്രോ ചെയ്തു. എന്നാൽ സ്റ്റമ്പിൽ കൊള്ളാതെ പന്ത് നേരെ രവീന്ദ്ര ജഡേജയുടെ കയ്യിലേക്കാണ് എത്തിയത്.

ഇതുകണ്ട ജഡേജ പന്ത് കൈപ്പിടിയിൽ ഒതുക്കുകയും തിരിച്ചു വീണ്ടും സ്റ്റമ്പിലേക്ക് ത്രോ ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഈ സമയത്ത് ക്രീസിന് പുറത്തായിരുന്നു വാർണർ. അല്പസമയം നോക്കിയ ശേഷം ജഡേജയുടെ പ്രശസ്തമായ ബാറ്റ് കറക്കൽ ആഘോഷം വാർണർ മൈതാനത്ത് നടത്തി. ഇതുകണ്ട ഗാലറിയിൽ നിന്ന് ആരാധകർ പോലും കയ്യടിച്ചു പോയി. ഒപ്പം ജഡേജയും ഈ സംഭവത്തിനുശേഷം ചിരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. എന്തായാലും മൈതാനത്ത് വളരെ രസകരമായ ഒരു സംഭവമായി ഇത് മാറി.

മത്സരത്തിലേക്ക് കടന്നുവന്നാൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു വമ്പൻ ബാറ്റിംഗ് പ്രകടനം തന്നെയാണ് ചെന്നൈ മത്സരത്തിൽ കാഴ്ചവച്ചത്. ചെന്നൈക്കായി 52 പന്തുകളിൽ 87 റൺസ് നേടിയ കോൺവെയും 50 പന്തുകളിൽ 79 റൺസ് നേടിയ ഋതുരാജും അടിച്ചു തകർക്കുകയുണ്ടായി. അവസാന ഓവറുകളിൽ ശിവം ദുബെയും(22) രവീന്ദ്ര ജഡേജയും(20) നിറഞ്ഞതോടെ ചെന്നൈ 223 എന്ന വമ്പൻ സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിൽ ഡൽഹി ബാറ്റർമാർ പതറുന്നതാണ് കാണുന്നത്.

4/5 - (1 vote)