Shane Warne| വോൺ വിടവാങ്ങി 😱😱ക്രിക്കറ്റ് ലോകം ഞെട്ടലിൽ :മുൻ താരങ്ങൾ ട്വീറ്റുകൾ കാണാം | Warne Passed Away
ക്രിക്കറ്റ് ലോകത്തെ വളരെ അധികം ഞെട്ടിച്ചാണ് ഓസ്ട്രേലിയൻ ഇതിഹാസ താരം ഷെയ്ൻ വോൺ മരണവാർത്ത പുറത്തിവന്നത്. എല്ലാവരിലും ഷോക്ക് സൃഷ്ടിച്ച മരണ വാർത്തയിൽ ക്രിക്കറ്റ് ലോകവും മുൻ താരങ്ങളും അടക്കം ഇപ്പോൾ കണ്ണീരണിയുകയാണ്.52 വയസ്സ് മാത്രം പ്രായമുള്ള വോൺ ഹൃദയാഘാതത്തെ തുടർന്നാണ് മരണത്തിന് കീഴടങ്ങിയത്.ഇന്ന് വീട്ടിനുള്ളിൽ തന്നെ അബോധാവസ്ഥയിൽ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. മരണ കാരണം സംബന്ധിച്ച റിപ്പോർട്ടുകൾ ഇനിയും വരേണ്ടതുണ്ട്.
അതേസമയം ക്രിക്കറ്റ് ലോകത്തെ മുൻ താരങ്ങളും ഷെയ്ൻ വൊണിനും ഒപ്പം കളിച്ച സഹതാരങ്ങളും എല്ലാം തന്നെ ലെഗ് സ്പിൻ ഇതിഹാസത്തിന്റെ മരണം സൃഷ്ടിച്ച വൻ ഷോക്കിൽ തന്നെയാണ്.ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും വിക്കെറ്റ് വേട്ടക്കാരിൽ രണ്ടാമനായ വോൺ 708 ടെസ്റ്റ് വിക്കറ്റുകൾ,293 ഏകദിന വിക്കറ്റുകൾ എന്നിവ വീഴ്ത്തി ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്.
One of the greatest of all-time.
— England Cricket (@englandcricket) March 4, 2022
A legend. A genius.
You changed Cricket.
RIP Shane Warne ❤️ pic.twitter.com/YX91zmssoT
Cannot believe it.
— Virender Sehwag (@virendersehwag) March 4, 2022
One of the greatest spinners, the man who made spin cool, superstar Shane Warne is no more.
Life is very fragile, but this is very difficult to fathom. My heartfelt condolences to his family, friends and fans all around the world. pic.twitter.com/f7FUzZBaYX
Can’t believe it! Extremely sad on Shane Warne’s departure. Was a true legend of the game and an inspiration to many cricketers around the globe.
— Rashid Khan (@rashidkhan_19) March 4, 2022
RIP 🙏🙏😢💔💔 pic.twitter.com/xnPXYpMNuW
“ഞെട്ടുന്നു, സ്തബ്ധനായിപ്പോകുന്നു ഞാൻ മിസ് യു വോണി, നിങ്ങള്‍ ഞങ്ങൾക്ക് ചുറ്റുമുണ്ടായിരുന്നപ്പോള് ഗ്രൗണ്ടിലും പുറത്തും വിരസമായ ഒരു നിമിഷം പോലുമില്ലായിരുന്നു. കളിക്കളത്തിലെ പരസ്പരമുള്ള ഏറ്റുമുട്ടലുകളും അതിനും ഒപ്പം കളിക്കളത്തിന് പുറത്തെ അസാധ്യമായ പോര്‍വിളികളും എക്കാലത്തും ഞാൻ ഏറെ ആസ്വദിച്ചിരുന്നു.”സച്ചിൻ ഇപ്രകാരം ട്വിറ്റർ പോസ്റ്റിൽ അനുശോചിച്ചു.