മുകളിലിരുന്ന് വോൺ പറയുന്നുണ്ടാകും!!”എന്റെ പിള്ളേർ നല്ലോണം കളിച്ചെടാ”

എഴുത്ത് :ജയറാം ഗോപിനാഥ്‌;പ്രീയപെട്ട സഞ്ജു, ഈ രാത്രിയിലെ തോൽവിയിലും നിന്നെ ഞങ്ങൾ ഹൃദയത്തോട് ചേർത്തു നിർത്തുന്നു.മൃ ത ശരീരത്തിൽ ഓട്ടോപ്പ്സി നടത്തുന്നത് പോലെ, മത്സരഫലം അനുസരിച്ച് പോസ്റ്റ്‌ ഫാക്ട്ടൊ അനാലിസിസ് നടത്തുന്ന വിദഗ്‌ദൻമാർ ഈ രാത്രിയിൽ നിന്റെ ക്യാപ്റ്റൻസിയെ കീറിമുറിച്ച് വിമർശിക്കുമായിരിക്കും.

വേരിയബിൾ ബൗൺസുള്ള പിച്ചിൽ, ഒരു ഹൈ പ്രെഷർ മാച്ചിൽ, ജോസ് ബട്ട്‌ലർ എന്ന ഒറ്റ ഗ്യാരന്റീഡ് ബാറ്ററുടെ ബലത്തിൽ, ഗുജറാത്ത്‌ ബൌളിംഗ് നിരയ്‌ക്കെതിരെ ചെയ്സ് ചെയ്യുന്നതിനേക്കാൾ, വിശ്വാസമുള്ള ഒരു ബൌളിംഗ് നിരയുമായി സ്കോർ ഡിഫെൻഡ് ചെയ്യുന്നതാണ് നല്ലത് എന്ന് നീ കരുതിയെങ്കിൽ, നിന്റെ ആ ബോദ്ധ്യത്തെ ഞങ്ങൾ ബഹുമാനിക്കുന്നു.

കുറച്ചൂടെ ഉത്തരവാദിത്വ ബോധത്തോടെ നിന്റെ ബാറ്റർമാർ ബാറ്റു ചെയ്തിരുന്നെങ്കിൽ, ബോൾട്ടിന് വേണ്ടി കൃത്യമായി നീ സ്‌ക്വയർ ലെഗ്ഗിൽ പ്ലേസ് ചെയ്ത ചഹാൽ, തുടക്കത്തിലെ ഗിൽ നൽകിയ ആ ക്യാച്ച് എടുത്തിരുന്നെങ്കിൽ.83 ഫൈനലിലെ കപിലിനെപ്പോലെയോടി ഹെറ്റ്മയർ ഗിൽ നൽകിയ രണ്ടാമത്തെ അവസരം കൈപിടിയിൽ ഒതുക്കിയിരുന്നെങ്കിൽ.രണ്ടാം പകുതിയിലേക്ക് മാറ്റി നിർത്തിയ അശ്വിൻ പ്രതീക്ഷയ്ക്കൊത്തു ബൗൾ ചെയ്തിരുന്നെങ്കിൽ.

ഒരുപക്ഷെ, ഈ രാത്രി നിന്റെതാവുമായിരുന്നു എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു ദശകോടി പ്രകാശവർഷങ്ങൾക്കപ്പുറത്തുള്ള ദൈവം തമ്പുരാന്റെ ബക്കിൻഹാം കൊട്ടാരത്തിന്റെ മട്ടുപാവിലിരുന്ന്, ഡീഗോ മറഡോണയുടെ കൈപിടിച്ചു കൊണ്ട്, ഓൾഡ് ട്രാഫോർഡിൽ മൈക്ക് ഗാറ്റിങ്ങിന്റെ ഓഫ്‌ സ്റ്റമ്പ് തെറിച്ചപ്പോൾ ആ ചുണ്ടിൽ വിടർന്ന അതെ ചിരി ചിരിച്ചു കൊണ്ട് നല്ല ഓസ്ട്രേലിയൻ ഇംഗ്ലീഷിന്റെ ചുവയുള്ള സ്പാനിഷ് ഭാഷയിൽ വോണി അഭിമാനത്തോടെ പറയുന്നുണ്ടാവും.”Deigo, Mi chico ha hecho todo lo posible”ഡീഗോ, എന്റെ ചെക്കൻ നന്നായി ശ്രമിച്ചേടോ “

Rate this post