Shane Warne Passed Away |ഐപിഎല്ലിൽ കിരീടം നേടിയ ആദ്യത്തെ ക്യാപ്റ്റൻ :ഓർമകളിൽ പ്രഥമ ഐപിൽ സീസണും വൊണും |Volleylive

കായിക പ്രേമികളെ എല്ലാം പൂർണ്ണമായി ഞെട്ടിച്ചാണ് ഓസ്ട്രേലിയൻ ഇതിഹാസ ലെഗ് സ്പിന്നർ ഷെയ്ൻ വോൺ ജീവിതത്തിൽ നിന്നും വിട പറഞ്ഞത്. എല്ലാ ആരാധകരിലും ഷോക്കായി മാറിയ ആ വാർത്ത മണിക്കൂറുകൾ മുൻപ് എത്തുമ്പോൾ വിശ്വസിക്കാൻ കഴിയാതെ കായിക ലോകം വിതുമ്പി. എങ്കിലും ക്രിക്കറ്റ് ലോകത്ത് എല്ലാം അർഥത്തിലും നേടാൻ കഴിയുന്ന എല്ലാം നേട്ടങ്ങളും സ്വന്തമാക്കിയാണ് വോൺ വിടപറയുന്നത്.

അൻപത്തിരണ്ടാം വയസ്സിൽ ഹാർട്ട് അറ്റാക്ക് രൂപത്തിൽ വോൺ മരണത്തിന് മുൻപിൽ കീഴടങ്ങുമ്പോൾ അവശേഷിക്കുന്നത് ഓസ്ട്രേലിയൻ ഇതിഹാസ താരത്തിന്റെ നേട്ടങ്ങൾ മാത്രം. ടെസ്റ്റ്‌ ക്രിക്കറ്റിൽ 1992ൽ അരങ്ങേറ്റം കുറിച്ച വോൺ 145 ടെസ്റ്റ്‌ മത്സരങ്ങളിൽ നിന്നായി എറിഞ്ഞിട്ടത് 708 വിക്കറ്റുകൾ. കൂടാതെ 194 ഏകദിന മത്സരങ്ങളിൽ നിന്നും വീഴ്ത്തിയത് 293 വിക്കറ്റുകൾ.അതേസമയം ഇപ്പോൾ വോൺ ഓർമകൾക്ക് ഒപ്പം വളരെ അധികം ചർച്ചാവിഷയമായി മാറുന്നത് താരത്തിന്റെ ഐപിൽ നേട്ടങ്ങൾ കൂടിയാണ്. ഐപിൽ പ്രഥമ സീസണിൽ കിരീടം സ്വന്തമാക്കിയ രാജസ്ഥാൻ റോയൽസ് ടീമിനെ നയിച്ചത് മറ്റാരും അല്ല ഷെയ്ൻ വോൺ തന്നെ.

പ്രഥമ സീസൺ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം കിരീടം നേടിയപ്പോൾ കയ്യടികൾ നേടിയത് സാക്ഷാൽ വോൺ തന്നെ. അധികം എക്സ്പീരിയൻസ് അല്ലാത്ത ഒരു ടീമിനെ കിരീടത്തിലേക്ക് എത്തിച്ചത് വോൺ തന്ത്രങ്ങൾ തന്നെ.പിന്നീട് രാജസ്ഥാൻ റോയൽസ് ടീമിന്റെ അടക്കം പരിശീലനകന്റെ കുപ്പായം അണിഞ്ഞ വോൺ ഐപിൽ കരിയറിൽ ആകെ നേടിയത് 57 വിക്കറ്റുകൾ.