ചതിച്ചതാര് ഡീആർഎസ്‌ റിവ്യൂവൊ 😱😱ഷോക്കായി വേഡ്!! കലിപ്പിൽ ഡ്രസ്സിംഗ് റൂമിൽ താരം പ്രവർത്തി

ഐപിൽ പതിനഞ്ചാം സീസണിലെ ഏറ്റവും മികച്ച ടീം എന്നുള്ള വിശേഷണം ഇതിനകം സ്വന്തമാക്കിയവരാണ് ഹാർദിക്ക് പാണ്ട്യ നായകനായ ഗുജറാത്ത് ടൈറ്റൻസ്. ഈ സീസൺ ഐപിൽ പ്ലേഓഫിലേക്ക് സ്ഥാനം നേടിയ ആദ്യത്തെ ടീമായ ഗുജറാത്ത് ഇന്നത്തെ കളിയിൽ ബാംഗ്ലൂർ എതിരെ ലക്ഷ്യമിടുന്നത് മറ്റൊരു ജയമാണ് എങ്കിൽ പ്ലേഓഫിലേക്ക് എത്താൻ വമ്പൻ ജയം മാത്രമാണ് ബാംഗ്ലൂർ ടാർജറ്റ്‌.

എന്നാൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഗുജറാത്ത് ടീമിന് ലഭിച്ചത് മോശം തുടക്കം. ആദ്യത്തെ പവർപ്ലെയിൽ തന്നെ ഓപ്പണർ ഗിൽ വിക്കെറ്റ് നഷ്ടമായ ടീമിനായി പിന്നീട് ബലമായി മാറിയത് വൃദ്ധിമാൻ സാഹ ബാറ്റിങ്.31 റൺസ്സുമായി ഒരിക്കൽ കൂടി സാഹ തിളങ്ങിയപ്പോൾ മത്സരത്തിലെ ഏറ്റവും വലിയ വിവാദമായി മാറിയത് മൂന്നാം നമ്പറിൽ എത്തിയ മാത്യു വേഡ് വിക്കെറ്റ് തന്നെ. ഈ സീസണിൽ ഇതുവരെ തന്നെ ബാറ്റിങ് ഫോമിലേക്ക് എത്താനായി കഴിഞ്ഞിട്ടില്ലാത്ത താരം മനോഹരമായ 2 ഫോറും ഒരു സിക്സ് അടക്കം അടിച്ചാണ് ഫോമിലേക്ക് സൂചന നൽകിയത്.

അതേസമയം മാക്സ്വെൽ ഓവറിൽ ഒരു സ്വീപ്പ് ഷോട്ട് അടിക്കാനായി ശ്രമിച്ച താരത്തിന് പിഴച്ചപ്പോൾ ഓൺ ഫീൽഡ് അമ്പയർ ഔട്ട്‌ വിധിക്കുകയായിരുന്നു. വിക്കറ്റിന് മുന്നിൽ കുരുങ്ങിയ താരം മൂന്നാം അമ്പയർക്ക് ഡീആർഎസ്‌ റിവ്യൂ നൽകി എങ്കിലും മൂന്നാം അമ്പയറൂം ഈ തീരുമാനം ശരിവെച്ചു. എന്നാൽ ടിവി റിപ്ലൈകളിൽ അടക്കം ബാറ്റ് കൊണ്ടതായി വ്യക്തം. സ്നിക്കോയിൽ ബാറ്റ് ടച്ച് കാണാനായി കഴിഞ്ഞില്ല എങ്കിലും സൂക്ഷ്മമായ നിരീക്ഷണത്തിൽ വേഡ് ബാറ്റിൽ കൊണ്ടാണ് ബോൾ ഡയറക്ഷൻ മാറിയത് എന്ന് വ്യക്തം

മൂന്നാം അമ്പയർ തീരുമാനത്തിൽ വളരെ അധികം ഷോക്കായി മാറിയ താരം തിരികെ ഡ്രസ്സിംഗ് റൂമിലേക്ക് എത്തി തന്റെ മൊത്തം ദേഷ്യവും കാണിച്ചു. ഇതിനകം തന്നെ ലക്ക്നൗ ഡ്രസ്സിംഗ് റൂമിലെ ഈ ഒരു കാഴ്ച്ചവൈറലായി മാറി കഴിഞ്ഞു.

Rate this post