മഹാപമാനം 😳😳😳ക്യാച്ചിനായി വന്ന ഫീൽഡറെ പിടിച്ചുനിർത്തി മാത്യു വേഡ്!!ക്രിക്കറ്റ്‌ ലോകം ഞെട്ടിയ വീഡിയോ കാണാം

ഇന്നലെ പെർത്തിൽ നടന്ന ഓസ്ട്രേലിയ – ഇംഗ്ലണ്ട് ടി20 മത്സരം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും അടങ്ങിയ പരമ്പരകൾക്കായി ഓസ്ട്രേലിയയിൽ എത്തിയ ഇംഗ്ലണ്ടിന്, ആദ്യ ടി20 മത്സരത്തിൽ വിജയിക്കാൻ ആയെങ്കിലും, മത്സരത്തിനിടെ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ മാത്യു വേഡ് ചെയ്ത ഒരു പ്രവർത്തിയും, അതിന്മേൽ ഫീൽഡ് അമ്പയർ സ്വീകരിച്ച നിലപാടുമാണ് ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരിക്കുന്നത്.

ഓസ്ട്രേലിയയുടെ ബാറ്റിംഗ് ഇന്നിംഗ്സിലെ 17-ാം ഓവറിലെ മൂന്നാം ബോൾ ആണ് വിവാദത്തിന് ആസ്പദമായത്. മാർക്ക് വുഡിന്റെ ഷോട്ട് ബോൾ മാത്യു വേഡ് ഷോട്ട് എടുക്കാൻ ശ്രമിച്ചെങ്കിലും, ബോൾ സ്ട്രൈക്ക് എങ്കിൽ തന്നെ മുകളിലേക്ക് ഉയരുകയായിരുന്നു. തുടർന്ന്, ക്യാച്ച് എടുക്കാനായി മാർക്ക്‌ വുഡ് ഓടിയെത്തിയെങ്കിലും, ക്രീസിലേക്ക് തിരിഞ്ഞുനിന്ന മാത്യു വേഡ് തന്റെ കൈകൾ കൊണ്ട് മനപ്പൂർവ്വം മാർക്ക്‌ വുഡിനെ ക്യാച്ചിൽ നിന്ന് തടയുകയായിരുന്നു.

തുടർന്ന്, മാർക്ക്‌ വുഡിന് ആ ക്യാച്ച് പൂർത്തീകരിക്കാൻ ആയില്ല. റിപ്ലൈ ദൃശ്യങ്ങളിൽ മാത്യു വേഡ് അദ്ദേഹത്തിന്റെ കൈ കൊണ്ട് മാർക്ക്‌ വുഡിനെ തടയുന്നത് വ്യക്തമായി കാണാമായിരുന്നു. എന്നാൽ, ഇംഗ്ലീഷ് താരങ്ങൾ അമ്പയറോട് ഇതിൻമേൽ അപ്പീൽ നൽകിയെങ്കിലും, യാതൊരു നടപടിയെടുക്കാനും അമ്പയർ തയ്യാറായില്ല. സാധാരണ, ബാറ്റർമാർ ഫീൽഡ് ചെയ്യുന്നതിൽ നിന്ന് ഫീൽഡർമാരെ മനപ്പൂർവ്വം തടയുന്ന സാഹചര്യങ്ങൾ ഉണ്ടായാൽ, അത് വിക്കറ്റ് ആയി വരെ കണക്കാക്കാറുണ്ട്.

എന്നാൽ, മാത്യു വേഡ് ചെയ്ത പ്രവർത്തി ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേർന്നതല്ല എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ക്രിക്കറ്റ് ആരാധകർ ഉൾപ്പെടെയുള്ളവർ വിമർശിക്കുന്നുണ്ട്. അതേസമയം, മാത്യു വേഡിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാതിരുന്ന അമ്പയറും വിമർശനങ്ങൾക്ക് വിധേയമാണ്. എന്തുതന്നെയായാലും മത്സരത്തിൽ, ഇംഗ്ലണ്ട് 8 റൺസിന്റെ ജയം സ്വന്തമാക്കി, പരമ്പരയിൽ 1-0 ത്തിന്റെ ലീഡ് നേടി.