ഓഹ് വേണ്ട 😱നന്ദി..! ഡേവിഡ് വാർണറുടെ മറുപടി കണ്ട് സൺറൈസേഴ്‌സ് ഹൈദരാബാദ് ആരാധകരുടെ ഹൃദയം തകർന്നു

2022 ഐപിഎൽ സീസണ് മുന്നോടിയായി നടക്കുന്ന മെഗാ ഓക്ഷന് മുന്നേ, നാല് കളിക്കാരെ നിലനിർത്താൻ ബിസിസിഐ അനുവദിച്ച ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്താനുള്ള തിരക്കിലാണ് എല്ലാ ഫ്രാഞ്ചൈസികളും. ഇതിനാടകം തന്നെ ചില ടീമുകൾ, ചില താരങ്ങളെ നിലനിർത്തിയതായി ഔദ്യോഗിക സ്ഥിരീകരണവും നൽകിയിട്ടുണ്ട്. എന്നാൽ, സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ നിലനിർത്തൽ പട്ടികയിൽ അനിശ്ചിതത്വം തുടരുകയാണ്.

സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ സ്റ്റാർ പ്ലെയർ ഡേവിഡ് വാർണറെ നിലനിർത്തുമോ ഇല്ലയോ എന്ന സംശയത്തിലാണ് ആരാധകർ. 2021 സീസണിലെ ടീമിന്റെ മോശം പ്രകടനത്തിന്റെ പേരിൽ വാർണറെ ഹൈദരാബാദ് ക്യാപ്റ്റൻ സ്ഥാനത്ത് നീക്കിയിരുന്നു. തുടർന്ന്, 2021 ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിൽ മോശം ബാറ്റിംഗ് പ്രകടനത്തെ തുടർന്ന് വാർണറെ പ്ലെയിംഗ് ഇലവനിൽ നിന്നും ഒഴിവാക്കി.എന്നാൽ, പ്ലെയിംഗ് ഇലവനിൽ നിന്ന് പുറത്തായത് മുതൽ വാർണർ ഹൈദരാബാദ് ടീം മാനേജ്മെന്റുമായി നല്ല ബന്ധത്തിൽ അല്ല എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നിരുന്നാലും, വാർണർ SRH ആരാധകരുടെ പ്രിയങ്കരനാണ്, അവരുടെ ആരാധകർ സോഷ്യൽ മീഡിയയിൽ പുതിയ സീസണിന് മുന്നോടിയായി വാർണറെ നിലനിർത്താൻ ഉടമകളോട് അഭ്യർത്ഥിക്കുന്നുണ്ട്.

മാത്രമല്ല, ടി20 ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ വാർണർ ടൂർണമെന്റിന്റെ താരമായിരുന്നു. എന്നിരുന്നാലും വാർണറെ നിലനിർത്താനുള്ള സാധ്യതകൾ വളരെ കുറവാണ് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. അതിനുപിന്നാലെ അടുത്തിടെ, ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഇൻസ്റ്റാഗ്രാമിൽ ഒരു ആരാധകനുള്ള മറുപടിയിലൂടെ ഫ്രാഞ്ചൈസിയിൽ നിന്നുള്ള തന്റെ വിടവാങ്ങലിന്റെ ഏറ്റവും ശക്തമായ സൂചന നൽകുകയും ചെയ്തു.ടീമിന്റെ ഒരു ആരാധക പേജിന്റെ ഒരു പോസ്റ്റിൽ, ഒരു SRH ആരാധകൻ ഇങ്ങനെ എഴുതി, “ടോം മൂഡി ഹെഡ് കോച്ച്, വാർണർ ക്യാപ്റ്റൻ.” വാർണർ ഈ കമന്റ് ശ്രദ്ധിക്കും എന്ന് പ്രതീക്ഷിച്ച ആരാധകരുടെ ഹൃദയങ്ങളെ തകർത്തുകൊണ്ട് ‘നൊ താങ്ക്സ്’ എന്നായിരുന്നു വാർണറുടെ മറുപടി.

വാർണർ SRH വിടുമെന്ന് വ്യക്തമാണെങ്കിലും, അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യസ്ഥാനം ഇപ്പോഴും അവ്യക്തമാണ്. ഓസ്‌ട്രേലിയൻ ഓപ്പണർ ലേലത്തിന് പോകാനാണ് സാധ്യത, എന്നാൽ ലേലത്തിന് മുന്നോടിയായി രണ്ട് പുതിയ ടീമുകളിൽ ആരെങ്കിലും അദ്ദേഹത്തെ വാങ്ങാനുള്ള സാധ്യത വളരെ ഉയർന്നതാണ്.