വോണിന് ആദരവ് നൽകി താരങ്ങൾ: മത്സരത്തിന് മുൻപ് ഒരു മിനുട്ട് നിശബ്ദത

ക്രിക്കറ്റ് ലോകത്തെ എല്ലാം വളരെ ഏറെ ഞെട്ടിച്ചാണ് ഓസ്ട്രേലിയൻ ഇതിഹാസ താരം ഷെയ്ൻ വോൺ മരണത്തിന് മുൻപ് കീഴടങ്ങിയത്.വളരെ അവിചാരിതമായിട്ടുള്ള വോൺ വിടവാങ്ങൽ ഒരുവേള ക്രിക്കറ്റ് താരങ്ങൾക്ക് അടക്കം വിശ്വസിക്കാനായി കഴിഞ്ഞിട്ടില്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ 1000 വിക്കറ്റുകൾ എന്നുള്ള നേട്ടത്തിന് അവകാശി കൂടിയായ വോൺ ടെസ്റ്റ്‌ ക്രിക്കറ്റിൽ 708 വിക്കെറ്റ് വീഴ്ത്തിയ താരമാണ്. ഇതിഹാസ താരത്തിന് വിടവാങ്ങൽ നൽകുകയാണ് ഇപ്പോൾ കായിക ലോകം.

അതേസമയം ഇന്ത്യ: ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം മത്സരം ആരംഭം കുറിക്കും മുൻപായി രണ്ട് ടീമിലെ എല്ലാ താരങ്ങളും ചേർന്ന് വോണിന് നൽകിയത് ആദരവ്. മത്സരത്തിന് മുൻപായി എല്ലാ താരങ്ങളും വോണിനോടുള്ള ആദരവ് ഭാഗമായി മൈതാനത്തിൽ എത്തി ഒരു മിനുട്ട് നിശബ്ദത പാലിച്ചു. താരങ്ങൾ എല്ലാം മരണമടഞ്ഞ വോണിന് സ്മരിച്ചാണ് ഗ്രൗണ്ടിൽ നിശബ്ദമായി നിന്നത്. കൂടാതെ രണ്ട് ടീമിലെയും താരങ്ങൾ കറുത്ത ബാൻഡ് ധരിച്ചാണ് ഇന്നത്തെ മത്സരത്തിൽ എത്തിയത്.

‘തന്റെ വില്ലയിൽ ബോധരഹിതനായി കണ്ടെത്തുകയായിരുന്നുവെന്ന് വോണിന്റെ മാനേജ്മെന്റ് പ്രസ്താവനയിൽ അറിയിച്ചു. ഉടൻ തന്നെ മെഡിക്കൽ സംഘം വിദഗ്ധ ചികിത്സ നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും പ്രസ്താവനയിൽ പറയുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ സ്നേഹപൂർവ്വം ‘വാർണി’ എന്നറിയപ്പെടുന്ന താരം ചരിത്രത്തിലെ വച്ച് ഏറ്റവും മികച്ച ബൗളറായി കണക്കാക്കുന്നു.