പറന്ന് പിടിച്ചു വിരാട് കോഹ്ലി 😱😱വണ്ടർ ക്യാച്ചിൽ ഞെട്ടി ക്രിക്കറ്റ്‌ ലോകം

ടി20 ലോകകപ്പിൽ സിംബാബ്‌വെക്കെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ. മേൽബൺ ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 71 റൺസിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെക്ക് 115 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഓപ്പണർ കെഎൽ രാഹുൽ, സൂര്യകുമാർ യാദവ് എന്നിവർ അർദ്ധ സെഞ്ച്വറി പ്രകടനം നടത്തി. കെഎൽ രാഹുൽ 35 പന്തിൽ 3 ഫോറും 3 സിക്സും സഹിതം 51 റൺസ് നേടിയപ്പോൾ, സൂര്യകുമാർ യാദവ് 25 പന്തിൽ 6 ഫോറും 4 സിക്സും സഹിതം 61* റൺസ് നേടി പുറത്താകാതെ നിന്നു. സിംബാബ്‌വെക്കായി സീൻ വില്യംസ് 2 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെക്ക് ഇന്നിംഗ്സിന്റെ ആദ്യ ബോളിൽ തന്നെ വിക്കറ്റ് നഷ്ടമാകുന്ന കാഴ്ചയാണ് കണ്ടത്. ഭൂവനേശ്വർ കുമാർ എറിഞ്ഞ ബോളിനെ സിംബാബ്‌വെ ഓപ്പണർ വെസ്ലി മദെവേരെ ജഡ്ജ് ചെയ്തതിൽ പിഴക്കുകയായിരുന്നു. മദെവേരെയുടെ ഡ്രൈവ് ഷോട്ട് ഷോട്ട് കവറിൽ ഫീൽഡ് ചെയ്തിരുന്ന കോഹ്ലിയുടെ കൈകളിലേക്ക് പോവുകയായിരുന്നു.

മനോഹരമായ ഒരു ഫുൾ ഡൈവിലൂടെ കോഹ്ലി ബോൾ തന്റെ കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു. കോഹ്‌ലിയുടെ ടി20 കരിയറിലെ 50-ാം ക്യാച്ച് ആയിരുന്നു ഇത്‌. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളാണ് കോഹ്‌ലി. സിക്കന്ദർ റാസ (34), റിയാൻ ബുൾ (35) എന്നിവരാണ് സിംബാബ്‌വെ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇന്ത്യക്കായി രവിചന്ദ്രൻ അശ്വിൻ മൂന്നു വിക്കറ്റ വീഴ്ത്തി. ഇതോടെ 17.2 ഓവറിൽ സിംബാബ്‌വെ 115 റൺസിന് ഓൾഔട്ട്‌ ആകുകയായിരുന്നു.