ഇതാര് ജോണ്ടി റോഡ്സൊ 😳വായുവിൽ പറന്നുനിന്ന് കോഹ്ലി മി ന്നൽ റൺഔട്ട്!!കാണാം വീഡിയോ

ടി20 ലോകകപ്പിന് മുന്നോടിയായി ബ്രിസ്ബനിൽ നടന്ന ഓസ്ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ജയം. മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, കെഎൽ രാഹുൽ (57), സൂര്യകുമാർ യാദവ് (50) എന്നിവരുടെ അർദ്ധ സെഞ്ച്വറി മികവിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എടുത്തപ്പോൾ, മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയക്ക് നിശ്ചിത ഓവറിൽ 180 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.

മത്സരത്തിന്റെ അവസാന 12 ബോളിൽ ഓസ്ട്രേലിയക്ക് ജയിക്കാൻ 16 റൺസ് വേണമെന്നിരിക്കെ, ഇന്നിംഗ്സിന്റെ 19-ാം ഓവറിൽ വിരാട് കോഹ്‌ലി നടത്തിയ ഒരു ഫീൽഡിങ് പ്രകടനമാണ് ഇന്ത്യയുടെ വിജയം അനായാസം ആക്കിയത്. വെടിക്കെട്ട് ബാറ്റർ ടിം ഡേവിഡ് ക്രീസിൽ ഉള്ളതിനാൽ വലിയ ആത്മവിശ്വാസത്തിൽ ആയിരുന്നു ഓസ്ട്രേലിയ.

എന്നാൽ, ഹർഷൽ പട്ടേൽ എറിഞ്ഞ ഇന്നിംഗ്സിന്റെ 19-ാം ഓവറിലെ രണ്ടാം ബോളിൽ വിരാട് കോഹ്‌ലി ഒരു ഡയറക്റ്റ് ത്രോയിലൂടെ ടിം ഡേവിഡിനെ റൺ ഔട്ട് ആക്കി മടക്കി.കോഹ്‌ലിയുടെ മികച്ച ഫീൽഡിങ് പ്രകടനം, ഇന്ത്യക്ക് ആശ്വാസം നൽകി. 19-ാം ഓവറിൽ ഹർഷൽ പട്ടേൽ 5 റൺസ് മാത്രമെ വഴങ്ങിയുള്ളൂ.

തുടർന്ന്, അവസാന ഓവറിൽ ഓസ്ട്രേലിയക്ക് വിജയിക്കാൻ 11 റൺസ് കൂടി വേണം എന്നിരിക്കെ, മുഹമ്മദ്‌ ഷമി അവസാന ഓവറിൽ 3 വിക്കറ്റ് വീഴ്ത്തി ഓസ്ട്രേലിയയെ തകർത്തു. ന്യൂസിലാൻഡിനെതിരെയാണ്‌ ഇന്ത്യയുടെ അടുത്ത സന്നാഹ മത്സരം.