തന്ത്രം പറഞ്ഞുകൊടുത്തത് കോഹ്ലി 😱😱രണ്ട് വിക്കറ്റ് എറിഞ്ഞിട്ട് സിറാജ്!! കാണാം വീഡിയോ

ഇന്ത്യ : ഇംഗ്ലണ്ട് മൂന്നാം ഏകദിന മത്സരത്തിന് മാഞ്ചസ്റ്റർ ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ ആവേശകരമായ തുടക്കം. ടോസ് ഭാഗ്യം ഇന്ത്യൻ ടീമിനോപ്പം നിന്നപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ്മ ബൗളിംഗ് തിരഞ്ഞെടുത്തു. പരിക്ക് കാരണം സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറക്ക്‌ പകരം മുഹമ്മദ് സിറാജുമായിട്ടാണ് ഇന്ത്യൻ ടീം എത്തിയത്. പരമ്പര വിജയികളെ നിശ്ചയിക്കുന്നത് ഇന്നത്തെ മത്സരമാണ്.

എന്നാൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിനെ ഞെട്ടിച്ചത് സിറാജ്. തന്റെ ആദ്യത്തെ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയാണ് സിറാജ് ഇന്ത്യൻ ടീമിന് മിന്നും തുടക്കം സമ്മാനിച്ചത്. ഇംഗ്ലണ്ട് ടോപ് ഓർഡറിലെ ശക്തരായ ബെയർസ്റ്റോ, റൂട്ട് എന്നിവരെയാണ് ഡക്കായി മുഹമ്മദ്‌ സിറാജ് മടക്കിയത്. അതേസമയം ഈ വിക്കെറ്റ് നേട്ടത്തിന് പിന്നാലെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും പങ്കുണ്ടെന്ന് തെളിയിക്കുന്നതായ വീഡിയോ ഇപ്പോൾ വൈറലായി മാറുകയാണ്.

സിറാജ് തന്റെ ആദ്യത്തെ ഒവർ എറിയാനായി എത്തുമ്പോൾ തന്നെ പേസർ അരികിലേക്ക് എത്തിയ വിരാട് കോഹ്ലി ചില നിർണായക ഉപദേശങ്ങൾ നൽകുന്നത് കാണാനായി കഴിഞ്ഞു. ഒപ്പം സിറാജ് ബെയർസ്റ്റോ വിക്കെറ്റ് നേടിയ ശേഷവും വിരാട് കോഹ്ലി ചില പ്ലാൻ ഷെയർ ചെയ്യാൻ എത്തുന്നത് കാണാൻ സാധിച്ചു. കൂടാതെ ജോ റൂട്ട് വിക്കറ്റിലും വിരാട് കോഹ്ലി ചില തന്ത്രങ്ങൾ കാണാനായി. വിരാട് കോഹ്ലി : സിറാജ് വിക്കറ്റ് സെലിബ്രേഷനും ഇതിനൊപ്പം തന്നെ ട്രെൻഡിംഗ് ആയി മാറി കഴിഞ്ഞു.

ഇന്ത്യൻ പ്ലെയിങ് ഇലവൻ : Rohith R Sharma (c), S Dhawan, V Kohli, S Yadav, R Pant (wk), H Pandya, R Jadeja, M Shami, M Siraj, P Krishna, Y Chahal.