Video;നൃത്തച്ചുവടുകൾ വെച്ച് വിരാട് കോഹ്ലി ; കോഹ്ലിക്കൊപ്പം ചേർന്ന് ക്യാപ്റ്റൻ ഡ്യൂപ്ലസിസും
വാങ്കഡെ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിന് മുമ്പ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ സീനിയർ ബാറ്ററും മുൻ നായകനുമായ വിരാട് കോഹ്ലിയുടെ നൃത്തച്ചുവടുകൾ ശ്രദ്ധേയമായി.
നേരത്തെ, ടോസ് ലഭിച്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലസിസ് ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തതോടെ, മത്സരം ആരംഭിക്കാൻ മൈതാനത്തേക്ക് പ്രവേശിക്കാനൊരുങ്ങവെ, ആർസിബി കളിക്കാർ ബൗണ്ടറി ലൈനിന് സമീപം തടിച്ചുകൂടി.അതിനിടെയായിരുന്നു, ടീമിലെ എല്ലാവരുടെയും മാനസികാവസ്ഥ ലഘൂകരിക്കാനുള്ള ചില നീക്കങ്ങൾ കോഹ്ലി നടത്തിയത്. കോഹ്ലി നൃത്തച്ചുവടുകൾ വെച്ചതോടെ സഹതാരങ്ങളായ മുഹമ്മദ് സിറാജും ഹർഷൽ പട്ടേലും അദ്ദേഹത്തിനൊപ്പം ചേർന്നു
നിലവിലെ ആർസിബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസും കോഹ്ലിയുടെ ചുവടുകൾ പകർത്തി. വിക്കറ്റ് കീപ്പർ-ബാറ്റർ ദിനേശ് കാർത്തിക്, ഓപ്പണർ അനുജ് റാവത്ത്, ശ്രീലങ്കൻ സ്പിന്നർ വനിന്ദു ഹസരംഗ എന്നിവരേയും വൈറൽ വീഡിയോയിൽ കാണാം.
😭😂❤️ @imVkohli
— Virat Video Bot™ (@ViratVideoBot) April 5, 2022
pic.twitter.com/41IOq4jp5p
അതേസമയം, മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിലേക്ക് വന്നാൽ, ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 170 റൺസ് വിജയലക്ഷ്യം ഉയർത്തി.
— Diving Slip (@SlipDiving) April 5, 2022
ഓപ്പണർ ജോസ് ബറ്റ്ലർ (70), ഷിംറോൻ ഹെറ്റ്മയർ (42), ദേവ്ദത് പടിക്കൽ (37) എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് റോയൽസ് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 169 എന്ന ടോട്ടൽ കണ്ടെത്തിയത്.