കോഹ്ലിക്ക് എന്തുപറ്റി???സെലിബ്രേഷൻ ചിരിയിൽ മാത്രം!!കാണാം സെഞ്ച്വറി ആഘോഷം | വീഡിയോ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനും ആരാധകർക്കും എല്ലാം തന്നെ ഈ ഏഷ്യ കപ്പ് സമ്മാനിച്ചത് നിരാശയുടെ മോശം ഓർമ്മകൾ മാത്രം. ഏഷ്യ കപ്പ് കിരീടം ലക്ഷ്യമാക്കി എത്തിയ ടീം ഇന്ത്യക്ക് തുടർച്ചയായ രണ്ട് തോൽവികൾ സൂപ്പർ ഫോർ റൗണ്ടിൽ നൽകിയത് വമ്പൻ ഷോക്ക്.

അതേസമയം അഫ്‌ഘാൻ എതിരായ ഇന്നത്തെ മാച്ചിൽ ടീം ഇന്ത്യക്ക് ജയത്തിൽ അപ്പുറം ഏറ്റവും വലിയ സന്തോഷമായി മാറുന്നത് ബാറ്റിംഗ് ഫോമിലേക്കുള്ള സ്റ്റാർ ബാറ്റ്‌സ്മാനായ വിരാട് കോഹ്ലി തിരിച്ചു വരവ് തന്നെ. അഫ്‌ഘാൻ ടീമിനെതിരെ ഓപ്പണർ റോളിൽ എത്തി വെറും 61 ബോളിൽ 12 ഫോറും 6 സിക്സ് അടക്കം 122 റൺസ് അടിച്ചെടുത്ത വിരാട് കോഹ്ലി തന്റെ കന്നി അന്താരാഷ്ട്ര ടി :20 സെഞ്ച്വറിയും കരസ്ഥമാക്കി.

കൂടാതെ അനേകം റെക്കോർഡുകൾ അടക്കം നേടിയ വിരാട് കോഹ്ലിയുടെ സെഞ്ച്വറി സെലിബ്രേഷൻ 1000 ദിനങ്ങൾ ശേഷമാണ് ക്രിക്കറ്റ്‌ ലോകം ഇന്ന് കണ്ടത്. അതേസമയം ഇന്ന് സാധാരണയിൽ നിന്നും വ്യത്യസ്തമായി വളരെ കൂൾ ആയിട്ടാണ് വിരാട് കോഹ്ലി സെഞ്ച്വറി സെലിബ്രേഷൻ നടത്തിയത്. മുഖത്ത് വലിയ ചിരിയുമായി ബാറ്റ് ഉയർത്തിയാണ് കോഹ്ലി ഇന്ത്യൻ ഡ്രസിങ് റൂം നേരെ നോക്കി സെഞ്ച്വറി സെലിബ്രേഷൻ നടത്തിയത്.

സാധാരണയായി വലിയ ആരവത്തിൽ സെഞ്ച്വറി ആഘോഷമാക്കി മാറ്റാറുള്ള കോഹ്ലി പക്ഷെ തന്റെ കൂൾ മൈൻഡിൽ എല്ലാം എക്സ്പ്രഷനും ഉള്ളിൽ ഒതുക്കിയാണ് സെഞ്ച്വറി സെലിബ്രേഷൻ നടത്തിയത്.കൂടാതെ തന്റെ കല്യാണ റിങ്ങിൽ ഉമ്മ വെക്കാനും കോഹ്ലി മറന്നില്ല.1000 ദിനങ്ങൾ അധികം കാത്തിരുന്ന ശേഷമുള്ള വിരാട് കോഹ്ലി ഈ ഒരു സെഞ്ച്വറി ആഘോഷ വീഡിയോ ഇതിനകം തന്നെ ട്രെൻഡ് ആയി മാറി കഴിഞ്ഞു.

Rate this post