കോഹ്ലിയും രോഹിത്തും അല്ല നെക്സ്റ്റ് ടി :20 ലോകക്കപ്പിൽ അവർ കളിക്കണം!! നിർദേശവുമായി ഗംഭീർ

2024-ൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് നിർദ്ദേശങ്ങളുമായി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ രംഗത്തെത്തി. 2022 ടി20 ലോകകപ്പിൽ മോശം പ്രകടനം നടത്തിയതിനാൽ തന്നെ, അടുത്ത ടി20 ലോകകപ്പിനുള്ള മുന്നൊരുക്കങ്ങൾ ഈ ടീം ഇന്ത്യ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. അതിന്റെ ആദ്യപടി എന്നോണം ശ്രീലങ്കക്കെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻസി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ഏൽപ്പിച്ചിട്ടുണ്ട്.

വിരാട് കോഹ്ലി, രോഹിത് ശർമ്മ തുടങ്ങിയ സീനിയർ താരങ്ങളെ ഒന്നും തന്നെ വെസ്റ്റ് ഇൻഡീസ്, അമേരിക്ക എന്നിവിടങ്ങളിലായി നടത്താൻ നിശ്ചയിച്ചിരിക്കുന്ന 2024 ടി20 ലോകകപ്പിനായി താൻ പരിഗണിക്കുന്നില്ല എന്ന് ഗൗതം ഗംഭീർ വ്യക്തമാക്കി. സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, പ്രിത്വി ഷാ തുടങ്ങിയ താരങ്ങളുടെ അടങ്ങുന്ന ഒരു ഇന്ത്യൻ ടീമിനെയാണ് താൻ 2024 ടി20 ലോകകപ്പിലേക്ക് നോക്കിക്കാണുന്നത് എന്ന് ഗൗതം ഗംഭീർ പറഞ്ഞു.

“ഏതൊരു എതിരാളിയെയും നിർഭയം നേരിടാൻ ധൈര്യമുള്ള ഒരു ഇന്ത്യൻ ടീം ആണ് നമുക്ക് ആവശ്യം. ഒരു തീരുമാനമെടുത്താൽ അത് നടപ്പിലാക്കാനുള്ള ആർജ്ജവം ടീം മാനേജ്മെന്റ് കാണിക്കേണ്ടതുണ്ട്. പ്രായാധിക്യമുള്ള കളിക്കാരെ ടി20 ടീമിൽനിന്ന് മാറ്റിനിർത്താൻ തീരുമാനിച്ചാൽ അത് നടപ്പിലാക്കേണ്ടതുണ്ട്. അല്ലാതെ ചില കളിക്കാർക്ക് വേണ്ടി മാത്രം ആ തീരുമാനങ്ങൾ മാറ്റരുത്. ഇവിടെ വ്യക്തികൾ അല്ല ടീമാണ് മുഖ്യമെന്ന് മനസ്സിലാക്കണം,” ഗൗതം ഗംഭീർ പറയുന്നു.

“2024-ലേക്ക് എത്തുമ്പോൾ പ്രിത്വി ഷാ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ എന്നിവരെല്ലാം അടങ്ങുന്ന ഒരു ഇന്ത്യൻ ടീമിനെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഹാർദിക് പാണ്ഡ്യ തീർച്ചയായും അവിടെ ഉണ്ടാകും. ഏതൊരു പ്രതിസന്ധിഘട്ടത്തെയും മറികടക്കാനുള്ള ധൈര്യമുള്ള ഒരു സംഘത്തെ വാർത്തെടുത്താൽ മാത്രമേ, മേജർ ടൂർണമെന്റുകളിൽ ഇന്ത്യൻ ടീമിന് വിജയം കൈവരിക്കാൻ സാധിക്കൂ. വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരെ ഒന്നും ഞാൻ 2024 ടി20 ലോകകപ്പിനായി പരിഗണിക്കുന്നില്ല,” ഗൗതം ഗംഭീർ പറഞ്ഞു.

Rate this post