വേണ്ട നീ അടിക്കെടാ 😳😳ഫിഫ്റ്റി അടിക്കാൻ സ്ട്രൈക്ക് നൽകാൻ ദിനേശ് കാർത്തിക്ക് പക്ഷെ കോഹ്ലി ചെയ്ത കണ്ടോ??? വീഡിയോ കാണാം

സൗത്താഫ്രിക്കക്ക് എതിരായ രണ്ടാം ടി :20യിൽ വെടികെട്ട് ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യൻ ടീം. ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ടീം ഇന്ത്യക്കായി ബാറ്റിംഗ് എത്തിയവർ എല്ലാം തന്നെ പുറത്തെടുത്തത് അത്ഭുത പ്രകടനം. 20 ഓവറിൽ മൂന്നു വിക്കെറ്റ് നഷ്ടത്തിൽ 237 റൺസാണ് ഇന്ത്യൻ സംഘം അടിച്ചെടുത്തത്.

ഇന്ത്യക്കായി ഓപ്പണിങ് ജോഡി പായിച്ചത് 96 റൺസ്. ശേഷം എത്തിയ വിരാട് കോഹ്ലി : സൂര്യകുമാർ യാദവ് സംഖ്യം കൂടി ഫോമിലേക്ക് എത്തിയത്തോടെ സൗത്താഫ്രിക്കൻ ടീം പൂർണ്ണമായി സമ്മർദ്ദത്തിലായി. വെറും 28 പന്തിൽ നിന്നും 7 ഫോറും 1 സിക്സ് അടക്കം വിരാട് കോഹ്ലി 49 റൺസ് നേടി. കൂടാതെ വളരെ രസകരമായ ഒരു സംഭവം കൂടി ഇന്നത്തെ ഇന്ത്യൻ ഇനിങ്സിൽ സംഭവിച്ചു. കോഹ്ലി ഈ ഒരു മനോഹരമായ പ്രവർത്തി ക്രിക്കറ്റ്‌ ലോകത്ത് നിന്നും കയ്യടികൾ സ്വന്തമാക്കി.

കോഹ്ലി പുറത്താകാതെ 28 പന്തിൽ 49 റൺസ് നേടി ഫിഫ്റ്റി അരികിൽ നിൽക്കുമ്പോൾ അഞ്ചാം നമ്പറിൽ ക്രീസിൽ എത്തിയ ദിനേശ് കാർത്തിക്കും ഒട്ടും തന്നെ ബാറ്റ് കൊണ്ട് മോശമാക്കിയില്ല. വെറും 7 പന്തിൽ 17 റൺസ് നേടിയാണ് ദിനേശ് കാർത്തിക്ക് തന്റെ ഫിനിഷിങ് റോൾ ഭംഗിയാക്കിയത്.അവസാന ഓവറിൽ കോഹ്ലിക്ക് സ്ട്രൈക്ക് ലഭിക്കാതെ പോയതോടെ താരം ഫിഫ്റ്റി നഷ്ടമായി. പക്ഷെ അവസാന ഓവർ നാലാം ബോൾ ശേഷം ദിനേശ് കാർത്തിക് കോഹ്ലിയോട് സ്ട്രൈക്ക് വേണമോ എന്ന് ചോദിച്ചു എത്തി.

എന്നാൽ അടിച്ചു പൊളിക്കൂ നീ എന്നുള്ള രീതിയിൽ കാർത്തിക്കിനോട് സന്ദേശം നൽകിയ കോഹ്ലി പ്രവർത്തി കയ്യടികൾ നേടി. കോഹ്ലി ഈ ഒരു ടീം മാൻ സ്വഭാവം ആരാധകർ അടക്കം വൈറലാക്കി മാറ്റി.