അടുത്ത ഒരു വർഷം നിങ്ങക്കെങ്ങനെ എന്നറിയേണ്ടേ?? 2023-24 വർഷത്തെ ഓരോ നാളുകാരുടെയും സമ്പൂർണ്ണ വിഷുഫലം ഇങ്ങനെയാണ്! | Vishu Phalam 2023 Vishu Prediction Vishu Horoscope

Vishu Phalam 2023 Vishu Prediction Vishu Horoscope Malayalam : മലയാള മാസത്തിന്റെ പുതിയ ഒരു വർഷത്തിന് തുടക്കം കുറിക്കുമ്പോൾ ഓരോ മലയാളികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ആ വർഷത്തെ വിഷുഫലം. വ്യത്യസ്ത നാളുകാരുടെ ഈ വർഷത്തെ വിഷുഫലത്തെ പറ്റി വിശദമായി മനസ്സിലാക്കാം.ഈ വർഷത്തെ വിഷുഫലം നോക്കുകയാണെങ്കിൽ അശ്വതി നക്ഷത്രക്കാർക്ക് ഒരു ഗുണദോഷ സമ്മിശ്ര ഫല വർഷമായാണ് കണക്കാക്കപ്പെടുന്നത്. എന്നിരുന്നാലും ഗുണഫലങ്ങൾ ദോഷത്തേക്കാൾ ഏറെ ഒരുപാട് കേറിയിരിക്കും എന്നതാണ് എടുത്തു പറയേണ്ട കാര്യം.

കാലം നോക്കുകയാണെങ്കിൽ അനുകൂലമായി ഇരിക്കുന്നുണ്ട് എങ്കിലും മനോവിഷമത്തിന്റെ കാര്യത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യതയില്ല. രാഷ്ട്രീയ സാമൂഹിക പൊതുമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കാലം അത്ര അനുകൂലമായിരിക്കില്ല. അതേസമയം വ്യത്യസ്ത തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഈ ഒരു വർഷം വലിയ രീതിയിലുള്ള ഉന്നതികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.ഉന്നത വിദ്യാഭ്യാസത്തിനായി പുറം രാജ്യങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ കാലമായിരിക്കും ഈ ഒരു സമയം.

Vishu Phalam 2023 Vishu Prediction Vishu Horoscope
Vishu Phalam 2023 Vishu Prediction Vishu Horoscope

എന്തെങ്കിലും കാരണങ്ങൾ കൊണ്ട് പിരിഞ്ഞിരിക്കുന്ന ഭാര്യ ഭർത്താക്കന്മാർക്ക് വീണ്ടും ജീവിതത്തിൽ ഒന്നിക്കാനുള്ള ഒരു അവസരം ഈ വർഷത്തിൽ കാണുന്നുണ്ട്. ജോലിയില്ലാതെ വിഷമിക്കുന്നവർക്ക് ഒരു ചെറിയ ജോലി എങ്കിലും ലഭിക്കാനും സർക്കാർ മേഖലകളിൽ ജോലി ആഗ്രഹിക്കുന്നവർക്ക് അത് ലഭിക്കാനും ഉള്ള സാധ്യത കാണുന്നുണ്ട്.ഭരണി നക്ഷത്രക്കാരുടെ ഈ വർഷത്തെ ഫലം നോക്കുകയാണെങ്കിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ആവശ്യമില്ലാതെ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ്.

അനാവശ്യ സംസാരങ്ങൾ കൊണ്ട് ശത്രുക്കളെ സമ്പാദിക്കാനുള്ള അവസരം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ടത് കൊണ്ടുണ്ടാകുന്ന മനോദുഃഖം പരമാവധി ഒഴിവാക്കാനായി ശ്രദ്ധിക്കുക.വിവാഹമന്വേഷിക്കുന്ന യുവജനങ്ങൾക്ക് അത് നടക്കാനുള്ള സാധ്യത ഈ ഒരു വർഷം കാണുന്നുണ്ട്. വിദേശ ജോലി ആഗ്രഹിക്കുന്നവർക്ക് ഈയൊരു സമയം ഉത്തമമായി കണക്കാക്കാം. എല്ലാ നാളുകാരുടെയും വിശദമായ വിഷുഫലം അറിയാനായി വീഡിയോ കാണാവുന്നതാണ്.Video Credit : Asia Live TV

Rate this post