തോറ്റ ടീമിനെ ജയിപ്പിച്ചു വിഷ്ണു വിനോദ് മാജിക്ക് 😳😳😳മുംബൈ ഇന്ത്യൻസിനായി മലയാളി പയ്യൻ വെടികെട്ട് ബാറ്റിംഗ്

ഐപിഎൽ 2023 സീസണിന് മുൻപായി മുംബൈ ഇന്ത്യൻസ് നടത്തിയ മലയാളി പരീക്ഷണം വിജയം കണ്ടിരിക്കുകയാണ്. ഐപിഎൽ 2023 മിനി താരലേലത്തിൽ വളരെ കുറച്ച് മലയാളി താരങ്ങൾ മാത്രമാണ് വിറ്റുപോയത്. അവരിൽ ഒരാളായിരുന്നു വിക്കറ്റ് കീപ്പർ വിഷ്ണു വിനോദ്. മുംബൈ ഇന്ത്യൻസ് ആണ് വിഷ്ണു വിനോദിനെ സ്വന്തമാക്കിയത്. പൊതുവെ ഓപ്പണർ ആയിയാണ് വിഷ്ണു വിനോദ് കളിക്കാറുള്ളത്. എന്നാൽ, ഇപ്പോൾ മറ്റൊരു പരീക്ഷണമാണ് മുംബൈ ഇന്ത്യൻസ് നടത്തിയിരിക്കുന്നത്.

പുരോഗമിക്കുന്ന ഡിവൈ പാട്ടീൽ ടി20 ടൂർണമെന്റിൽ വിഷ്ണു വിനോദം കളിക്കുന്നുണ്ട്. മുംബൈ ഇന്ത്യൻസിന്റെ തന്നെ ടീം ആയ റിലയൻസ് വണ്ണിന് വേണ്ടിയാണ് വിഷ്ണു വിനോദ് കളിക്കുന്നത്. റിലയൻസ് വണ്ണിന് വേണ്ടി ഫിനിഷറുടെ റോളിൽ ആണ് വിഷ്ണു വിനോദിനെ കളിപ്പിക്കുന്നത്. വരാനിരിക്കുന്ന ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിന് വിഷ്ണു വിനോദിനെ ഫിനിഷറുടെ റോളിൽ കളിപ്പിക്കാൻ ഉള്ള മൈൻഡ് ഉള്ളതിനാലാണ്, അവർ ഇപ്പോൾ ഈ പരീക്ഷണം നടത്തിയിരിക്കുന്നത്.

എന്നാൽ, വിഷ്ണുവിന്റെ സമീപകാല പ്രകടനങ്ങൾ എടുത്തു നോക്കിയാൽ, മുംബൈ ഇന്ത്യൻസിന്റെ പരീക്ഷണം വിജയം കണ്ടതായി കാണാൻ സാധിക്കും. ഡിവൈ പാട്ടീൽ ഗ്രൂപ്പ്‌ ഇലവനെതിരെ അടുത്തിടെ നടന്ന മത്സരത്തിൽ, വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് വിഷ്ണു വിനോദ് കാഴ്ചകൾ. മത്സരത്തിൽ ആദ്യം ചെയ്ത ഡിവൈ പാട്ടീൽ ഗ്രൂപ്പ്‌ ഇലവൻ 163 റൺസ് വിജയലക്ഷ്യം ഉയർത്തിയപ്പോൾ, മറുപടി ബാറ്റിംഗിന് ഇറങ്ങിയ റിലയൻസ് വൺ ഒരു നിമിഷം തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്.

51/4 എന്ന നിലയിലേക്ക് റിലയൻസ് വൺ പതുങ്ങിയ സമയത്താണ് വിഷ്ണു വിനോദ് ക്രീസിൽ എത്തിയത്. 27 പന്തിൽ ഒരു ഫോറം രണ്ട് സിക്സുകളും സഹിതം 39 റൺസ് എടുത്ത് റിലയൻസ് വണ്ണിന്റെ വിജയം സുരക്ഷിതമാക്കിയാണ് വിഷ്ണു വിനോദ് മടങ്ങിയത്. ഐപിഎല്ലിന് ഇനി ഒരു മാസം മാത്രം സമയം അവശേഷിക്കെ, വിഷ്ണു വിനോദ് മികച്ച പ്രകടനം പുറത്തെടുക്കുന്നത്, മുംബൈ ഇന്ത്യൻസിന് പ്രതീക്ഷ നൽകുന്നതാണ്.

Rate this post