മത്സരം മുംബൈക്ക് അനുകൂലമാക്കിയ മലയാളി പയ്യന്റെ ക്യാച്ച് | vishnu vinod

vishnu vinod;ബാംഗ്ലൂർ ബോളിംഗ് നിരയെ പഞ്ഞിക്കിട്ട് മുംബൈയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. ബാംഗ്ലൂർ ഉയർത്തിയ 199 എന്ന വിജയലക്ഷ്യം വമ്പനടികളുടെ ബലത്തിൽ അനായാസം മറികടന്നാണ് മുംബൈ വിജയം നേടിയത്. മത്സരത്തിൽ 27 പന്തുകൾ ശേഷിക്കവെയായിരുന്നു മുംബൈയുടെ തകർപ്പൻ വിജയം. മുംബൈക്കായി സൂര്യകുമാർ യാദവ് മത്സരത്തിൽ നിറഞ്ഞാടുകയുണ്ടായി.

ഈ വിജയത്തോടെ മുംബൈ തങ്ങളുടെ പ്ലേയോഫ് സാധ്യതകൾ വർധിപ്പിച്ചിട്ടുണ്ട്. ഇനിയുള്ള മത്സരങ്ങളിലും ഇത്തരം മികച്ച പ്രകടനങ്ങൾ ആവർത്തിക്കുകയാണെങ്കിൽ മുംബൈയ്ക്ക് അനായാസം പ്ലേയോഫിൽ സ്ഥാനം കണ്ടെത്താൻ സാധിക്കും.റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനിടെ ഒരു തകർപ്പൻ ക്യാച്ച് സ്വന്തമാക്കി മലയാളി താരം വിഷ്ണു വിനോദ്. മത്സരത്തിൽ ബാംഗ്ലൂർ നായകൻ ഡുപ്ലെസിയെ പുറത്താക്കാനാണ് വിഷ്ണു വിനോദ് ഉഗ്രൻ ക്യാച്ച് സ്വന്തമാക്കിയത്.

മത്സരത്തിൽ ഒരു നിർണായ നിമിഷത്തിൽ തന്നെയായിരുന്നു വിഷ്ണു വിനോദിന്റെ ഈ ഉഗ്രൻ ക്യാച്ച്. ഈ ക്യാച്ചോട് കൂടി അപകടകാരിയായ ഡുപ്ലെസി കൂടാരം കയറുകയും മുംബൈ മത്സരത്തിലേക്ക് തിരികെ എത്തുകയും ചെയ്തിട്ടുണ്ട്.മത്സരത്തിൽ പതിനഞ്ചാം ഓവറിലെ ആദ്യ പന്തിലായിരുന്നു വിഷ്ണു വിനോദ് തകർക്കാൻ ക്യാച്ച് സ്വന്തമാക്കിയത്. ക്യാമറോൺ ഗ്രീനായിരുന്നു പതിനാലാം ഓവർ എറിഞ്ഞത്. ഓവറിലെ ആദ്യ പന്ത് ഓഫ് സ്റ്റമ്പിന് പുറത്താണ് ഗ്രീൻ എറിഞ്ഞത്.

ഈ പന്ത് ഫൈൻ ലെഗിന് മുകളിലൂടെ സിക്സർ പറത്താൻ സ്കൂപ്പ് ചെയ്യുകയായിരുന്നു ഡുപ്ലസി. എന്നാൽ ബാറ്റിന്റെ എഡ്ജിൽ കൊണ്ട പന്ത് ഷോട്ട് ഫൈൻ ലെഗ്ഗിൽ നിന്ന വിഷ്ണു വിനോദിന്റെ കൈകളിലേക്ക് എത്തി. പന്ത് കയ്യിൽ തട്ടി തെറിച്ചെങ്കിലും മൂന്നാമത്തെ അവസരത്തിൽ മലയാളി താരം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. മത്സരത്തിൽ 41 പന്തുകളിൽ 65 റൺസ് ആണ് ഡുപ്ലെസി നേടിയത്.

Rate this post