മുംബൈ ക്യാമ്പിൽ മലയാളി പയ്യന് സ്പെഷ്യൽ അവാർഡ് 😳😳😳വാക്കുകൾ ഇടറി വിഷ്ണു വിനോദ് പറഞ്ഞത് കേട്ടോ!! വീഡിയോ കാണാം

ഐപിഎല്ലിൽ നിറഞ്ഞാടി മറ്റൊരു മലയാളി താരം കൂടി. മുംബൈ ഇന്ത്യൻസിന്റെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനത്തോടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മലയാളി താരം വിഷ്ണു വിനോദ്. മത്സരത്തിൽ മുംബൈക്കായി നിർണായക സമയത്ത് ബാറ്റിങ്ങിനിറങ്ങി സൂര്യകുമാർ യാദവുമൊത്ത് തകർപ്പൻ കൂട്ടുകെട്ടാണ് വിഷ്ണു വിനോദ് സൃഷ്ടിച്ചത്.

വളരെ വലിയ തകർച്ചയിലേക്ക് പോയിരുന്ന മുംബൈയെ കൈപിടിച്ചു കയറ്റിയ വിഷ്ണുവിന്റെ ഇന്നിങ്സ് ഇതിനോടകം തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള തൊട്ടുമുമ്പത്തെ മാച്ചില്‍ ഇംപാക്ട് പ്ലെയറായി വിഷ്ണു ഇറങ്ങുകയും ഒരു കിടിലന്‍ ക്യാച്ചെടുക്കുകയും ചെയ്തിരുന്നു. പക്ഷെ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല.

മത്സരത്തിൽ മുംബൈ നിരയിൽ അഞ്ചാമനായി ആയിരുന്നു വിഷ്ണു ക്രീസിൽ എത്തിയത്. നേരിട്ട ആദ്യ പന്തുകളിൽ വളരെ സംയമനപൂർവ്വം തന്നെയാണ് വിഷ്ണു കളിച്ചത്. എന്നാൽ ഇന്നിംഗ്സിന്റെ ആദ്യപകുതി കഴിഞ്ഞതോടെ വിഷ്ണു തന്റെ സംഹാരം ആരംഭിക്കുകയായിരുന്നു. അൾസാരി ജോസഫിനെ ഒരു തകർപ്പൻ സിക്സറിന് പറത്തിയാണ് വിഷ്ണു വെടിക്കെട്ട് തുടങ്ങിയത്. പിന്നീട് മുഹമ്മദ് ഷാമിക്കെതിരെ കവറിനു മുകളിലൂടെ ഒരു തകർപ്പൻ സിക്സർ നേടാനും വിഷ്ണുവിന് സാധിച്ചു. മത്സരത്തിൽ 20 പന്തുകൾ നേരിട്ട വിഷ്ണു 30 റൺസ് ആണ് നേടിയത്. ഇന്നിംഗ്സിൽ 2 ബൗണ്ടറുകളും 2 സിക്സറുകളും ഉൾപ്പെട്ടു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിഷ്ണു ഐപിഎല്ലിന്റെ ഭാഗമായിരുന്നെങ്കിലും ബെഞ്ചിലിരിക്കാന്‍ മാത്രമായിരുന്നു വിധി. നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളുടെ ഭാഗമാവാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. 2014ൽ ആർസിബിക്ക് വേണ്ടി മൂന്ന് മത്സരങ്ങളിൽ കളിച്ചിരുന്നു. എന്നാൽ, 19 റൺസ് മാത്രമേ നേടാൻ സാധിച്ചിരുന്നുള്ളൂ.2017ലായിരുന്നു വിഷ്ണു അവസാനമായി ഐപിഎല്ലില്‍ ഒരു മല്‍സരം കളിച്ചത്.2021ലെ ലേലത്തില്‍ താരത്തെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് വാങ്ങിയെങ്കിലും ഒരു മല്‍സരം പോലും കളിപ്പിച്ചില്ല. സീസണിനു ശേഷം ഒഴിവാക്കപ്പെട്ട വിഷ്ണുവിനെ 2022ലെ സീസണിനു മുമ്പ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാങ്ങി. പക്ഷെ അവിടെയും അവസരം കിട്ടാതെ താരം തഴയപ്പെട്ടു. ഒടുവില്‍ കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന മിനി താരലേലത്തില്‍ അടിസ്ഥാന വിലയ്ക്കു വിഷ്ണുവിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി.

മത്സരത്തിൽ വളരെ നിർണായകമായ സ്വാധീനം ചെലുത്തിയ വിഷ്ണു വിനോദിന് മത്സര ശേഷം മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ ലഭിച്ചത് മികച്ച സ്വീകരണം കൂടിയാണ്. മലയാളി താരത്തെ മുംബൈ ഇന്ത്യൻസ് ഉടമ കൂടിയായ നീതാ അംബാനി പുകഴ്ത്തിയപ്പോൾ സ്പെഷ്യൽ സമ്മാനം നൽകിയത് മറ്റാരും അല്ല പൊള്ളാർഡ് ആണ്. ഇതിനകം തന്നെ ഈ വീഡിയോ വൈറൽ ആയി മാറി കഴിഞ്ഞു.

4.5/5 - (2 votes)