17 സിക്സ് 5 ഫോർ…139 റൺസ്!! ഐപിൽ ടീമുകളെ വരെ ഞെട്ടിച്ചു വിഷ്ണു വിനോദ്!!കയ്യടിച്ചു മലയാളികൾ
ആവേശകരമായി പുരോഗമിക്കുന്ന പ്രഥമ സീസൺ കേരളാ ക്രിക്കറ്റ് ലീഗിന്റെ പന്ത്രണ്ടാം ദിവസത്തെ രണ്ടാമത്തെ മാച്ചിൽ ആലപ്പി റിപ്പിള്‍സിനെതിരെ തൃശൂര്‍ ടൈറ്റന്‍സിന് 8 വിക്കെറ്റ് വമ്പൻ ജയം.ഏറെ മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ കണ്ട മാച്ചിൽ ആലപ്പി ടീം ഉയർത്തിയ 182 റണ്‍സ് വിജയലക്ഷ്യം 12.4 ഓവറില്‍ അതിവേഗം മറികടന്നാണ് തൃശൂര്‍ ടൈറ്റന്‍സ് എട്ട് വിക്കെറ്റ് ജയത്തിലേക്ക് എത്തിയത്.
തൃശ്ശൂർ ടീമിനെ അതിവേഗ ജയത്തിലേക്ക് എത്തിച്ചത് ഓപ്പണർ റോളിൽ എത്തിയ വിഷ്ണു വിനോദ് വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ്. വെറും 45 പന്തില്‍ നിന്നും 17 സിക്സും അഞ്ചു ബൗണ്ടറിയും അടക്കം 139 റൺസാണ് വിഷ്ണു വിനോദ് ഇന്നലെ അടിച്ചെടുത്തത്.നേരിട്ട 33ആം ബോളിൽ തന്നെ സെഞ്ച്വറി പൂർത്തിയാക്കുവാൻ വിഷ്ണുവിന് സാധിച്ചു.
അതേസമയം ഐപിഎല്ലിൽ അടക്കം വരുന്ന സീസണുകളിൽ കൂടുതൽ ടീമുകൾ വിഷ്ണു വിനോദിനേ സ്വന്തമാക്കാൻ ശ്രമിച്ചേക്കും. താരം മുംബൈ ഇന്ത്യൻസ് ടീമിനായി കുറച്ചു മാച്ചുകളിൽ കളിച്ചിട്ടുണ്ട്.
കാണാം വിഷ്ണു വിനോദ് വെടിക്കെട്ട് ബാറ്റിംഗ്