അവസാന ഗൂഗിൾ സെർച്ച്‌ എന്താണ് :അമ്പരപ്പിക്കുന്ന ഉത്തരവുമായി കോഹ്ലി

ലോകക്രിക്കറ്റിൽ ഏറെ ആരാധകരുള്ള ക്രിക്കറ്റ്‌ താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി ഏവരും വിശേഷിപ്പിക്കുന്ന കോഹ്ലി സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. ഏകദിന, ടെസ്റ്റ്, ടി :20 ഫോർമാറ്റുകളിൽ എല്ലാം റൺസ് വാരികൂട്ടുന്ന കോഹ്ലി ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിന്റെ നായകനുമാണ്. ഒപ്പം വരാനിരിക്കുന്ന ഐസിസി പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ കിരീടം നേടുവാനുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ പ്രധാന പ്രതീക്ഷയും കോഹ്ലിയാണ്.

ഇപ്പോൾ ഇംഗ്ലണ്ടിലേക്ക് ജൂൺ രണ്ടാം തീയതി പറക്കുന്നതിന്റെ മുന്നോടിയായി മുംബൈയിൽ ക്വാറന്റൈനിലാണ് ഇന്ത്യൻ താരങ്ങളും ഒപ്പം ഇന്ത്യൻ കോച്ചിംഗ് സ്റ്റാഫും. ജൂൺ മൂന്നിന് ഇംഗ്ലണ്ടിലെത്തുന്ന ഇന്ത്യൻ സംഘം അവിടെ എട്ട് ദിവസത്തെ ക്വാറന്റൈന് ശേഷമാകും പരിശീലനം ആരംഭിക്കുക. ഇന്ത്യൻ നായകൻ കോഹ്ലി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫിറ്റ്നസ് പരിശീലനങ്ങൾക്ക് പുറമെ സോഷ്യൽ മീഡിയയിൽ ആരാധകാരുമായി ഏറെ നേരം സംവദിക്കുവാനും സമയം കണ്ടെത്തുന്നുണ്ട്.

ദിവസങ്ങൾ മുൻപ് വിരാട് കോഹ്ലി തന്റെ ഇൻസ്റ്റാഗ്രാമിൽ ആരംഭിച്ച ക്വസ്ട്യൻ ആൻഡ് ആൻസർ റൗണ്ട് വളരെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആരാധകർ ചോദിക്കുന്ന പല ചോദ്യങ്ങൾക്കും കോഹ്ലി മറുപടി ഉത്തരം പോസ്റ്റ്‌ ചെയ്തിരുന്നു. വിരാട് കോഹ്ലി അവസാനമായി ഗൂഗിളിൽ സെർച്ച്‌ ചെയ്തത് എന്തായിരുന്നു എന്ന ഒരു ആരാധകന്റെ വളരെ രസകരമായ ചോദ്യത്തിനും കോഹ്ലി മറുപടി നൽകി. സോഷ്യൽ മീഡിയയിൽ വളരെ പ്രാധാന്യം നേടിയ ഉത്തരം ആരാധകർ ഇതിനകം ഏറ്റെടുത്തുകഴിഞ്ഞു.

യുവൻറ്റസ് ഇതിഹാസം റൊണാൾഡോ ക്ലബ്‌ മാറ്റത്തെ സംബന്ധിച്ച കാര്യങ്ങൾ താൻ അവസാനമായി ഗൂഗിളിൽ തിരഞ്ഞു എന്നാണ് കോഹ്ലിയുടെ ഉത്തരം മുൻപും തന്റെ ഫുട്ബോളിലെ ഇഷ്ട താരം പോർച്ചുഗൽ ഇതിഹാസ താരമായ റൊണാൾഡോയെന്ന് കോഹ്ലി തുറന്ന് പറഞ്ഞിട്ടുണ്ട്. റൊണാൾഡോയുടെ കളിയോടുള്ള ആത്മാർത്ഥതയും ഒപ്പം ഫിറ്റ്നെസ്സിലെ മികവും കോഹ്ലിയെ വളരെ സ്വാധീനിച്ചിട്ടുണ്ട്.

volleyliveindia We would like to show you notifications for the latest news and updates.
Dismiss
Allow Notifications