വണ്ടർ ബോൾ അത്ഭുത ക്യാച്ച് 😱😱കോഹ്ലിക്ക്‌ വീണ്ടും നിരാശ!! വീഡിയോ

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 257 റൺസ് ലീഡ്. ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്സിൽ 284 റൺസിന് പുറത്താക്കിയ ഇന്ത്യ, മത്സരത്തിന്റെ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ചു. നിലവിൽ ഇന്ത്യ, 3 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് എന്ന നിലയിലാണ്. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിലും ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി ഫോം കണ്ടെത്താൻ പരാജയപ്പെടുന്ന കാഴ്ച്ചയാണ് കണ്ടത്.

ശുഭ്മാൻ ഗില്ലിന്റെയും (4), ഹനുമ വിഹാരിയുടെയും (11) നഷ്ടത്തിന് പിന്നാലെ ക്രീസിൽ എത്തിയ വിരാട് കോഹ്ലി വളരെ മികച്ച രീതിയിലാണ് ഇന്നിംഗ്സ് തുടങ്ങിയത്. നേരിട്ട ആദ്യ 10 പന്തുകളിൽ നിന്ന് 3 ബൗണ്ടറികൾ നേടി മികച്ച് നിന്ന കോഹ്‌ലി, പിന്നീട് ബാറ്റിംഗ് സ്ലോ ഡൗൺ ചെയ്യുന്ന കാഴ്ച്ചയാണ്‌ കണ്ടത്. അവസരം മുതലെടുത്ത ഇംഗ്ലീഷ് ബൗളർമാർ കൂടുതൽ ഡോട്ട് ബോളുകൾ എറിഞ്ഞ് കോഹ്‌ലിയെ പ്രഷർ ചെയ്തു.

ഒടുവിൽ, ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ ഒരു എക്സ്ട്രാ ബൗൺസ് ബോൾ കോഹ്‌ലിയുടെ ഗ്ലൗവിൽ തട്ടി വിക്കറ്റ് കീപ്പർ സാം ബില്ലിങ്ങ്സിലേക്ക് പോയി. ബില്ലിങ്ങ്സിന് പന്ത് കൈപ്പിടിയിൽ ഒതുക്കാൻ സാധിച്ചില്ലെങ്കിലും, ബില്ലിങ്ങ്സിന്റെ കൈകളിൽ നിന്ന് വഴുതി മാറിയ ബോൾ, സ്ലിപ്പിൽ നിന്നിരുന്ന ജോ റൂട്ട് മനോഹരമായി കൈപ്പിടിയിൽ ഒതുക്കി.

ബെൻ സ്റ്റോക്സിന്റെ ബോളും റൂട്ടിന്റെ ക്യാച്ചും കോഹ്‌ലിയെ അമ്പരപ്പിച്ചു എന്ന് തന്നെ പറയാം. 40 പന്തുകൾ നേരിട്ട കോഹ്‌ലി 4 ഫോർ സഹിതം 20 റൺസാണ് നേടിയത്. ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇത്‌ 6-ാം തവണയാണ് സ്റ്റോക്സ് കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്തുന്നത്. നിലവിൽ ഇന്ത്യക്ക് വേണ്ടി ക്രീസിൽ തുടരുന്നത് ചേതേശ്വർ പൂജാരയും (50*), റിഷഭ് പന്തും (30*) ആണ്. ഇംഗ്ലണ്ടിനായി ജെയിംസ് ആൻഡേഴ്സൺ, സ്റ്റുവർട്ട് ബ്രോഡ്, ബെൻ സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.