വിക്കറ്റ് വലിച്ചെറിഞ്ഞ ജഡേജ 😮😮😮😮കട്ടക്കലിപ്പിൽ കോഹ്ലിയും ഗവാസ്ക്കറും| Watch Virat Kohli miffed after Ravindra Jadeja ‘gifts’ away his wicket

Watch Virat Kohli miffed after Ravindra Jadeja ‘gifts’ away his wicket;ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനമാണ് രവീന്ദ്ര ജഡേജ കാഴ്ചവച്ചത്. സാഹചര്യത്തിന് ഉതകുന്നവിതം ബാറ്റ് ചെയ്ത ജഡേജ 84 പന്തുകൾ നേരിട്ട് 28 റൺസാണ് നേടിയത്. എന്നാൽ ഇന്നിംഗ്സിൽ ജഡേജ പുറത്തായവിധം പലരെയും അത്ഭുതപ്പെടുത്തുകയുണ്ടായി. തന്റെ ഇന്നിംഗ്സ് ആരംഭിച്ചത് മുതൽ വളരെ ശ്രദ്ധയോടെ കളിച്ച ജഡേജ അനാവശ്യ ഷോട്ടിന് ശ്രമിച്ച വിക്കറ്റ് വലിച്ചെറിയുകയാണ് ഉണ്ടായത്. കമന്ററി ബോക്സിൽ വലിയ വിമർശനങ്ങൾ തന്നെ ജഡേജയുടെ ഈ വിക്കറ്റ് സൃഷ്ടിച്ചു.

മത്സരത്തിൽ ടോഡ് മർഫിക്കെതിരെ ജഡേജ ആക്രമണം അഴിച്ചു വിടുകയാണ് ഉണ്ടായത്. മർഫിയെ പലതവണ അടിച്ചകറ്റാൻ ജഡേജ ശ്രമിച്ചു. അങ്ങനെ ഓവറിലെ അവസാന പന്തിൽ ലോങ് ഓണിന് മുകളിലൂടെ മർഫിയെ അടിച്ചുതൂക്കാൻ ജഡേജ ശ്രമിക്കുകയായിരുന്നു. എന്നാൽ ഉസ്മാൻ ഖവാജക്ക് ക്യാച്ച് നൽകി ജഡേജയ്ക്ക് മടങ്ങേണ്ടിവന്നു. മത്സരത്തിന്റെ നിർണായ സമയത്ത് ഇത്തരം നിരുത്തരവാദപരമായ ഷോട്ട് കളിച്ചത് മൈതാനത്ത് ഉണ്ടായിരുന്ന വിരാട് കോഹ്ലിയെ പോലും നിരാശനാക്കുകയുണ്ടായി. മാത്രമല്ല കമന്ററി ബോക്സിലും ഇത് വിമർശനങ്ങൾ ഉണ്ടാക്കി.

ആ സമയത്ത് കമന്ററി ബോക്സിൽ ഉണ്ടായിരുന്ന സുനിൽ ഗവാസ്കർ പറഞ്ഞത് ഇങ്ങനെയാണ്. “ജഡേജക്ക് എന്താണ് പറ്റിയത്?ആരെങ്കിലും അയാളോട് എന്തെങ്കിലും പറഞ്ഞോ? ഈ ഓവറിൽ തന്നെ പലതവണ അയാൾ ഉയർത്തിയടിക്കാൻ ശ്രമിച്ചു. ഓവറിൽ നേടിയ ബൗണ്ടറിയും ഉയർത്തിയടിച്ചായിരുന്നു. ഈ കളിച്ചത് ഏതുതരം ഷോട്ടാണ്?”- ഗവാസ്കർ ചോദിക്കുന്നു.

ഇത്തരത്തിലുള്ള പുറത്താകലിൽ കോഹ്ലിയും ഡ്രസ്സിങ് റൂമിലുള്ളവരും രാഹുൽ ദ്രാവിഡും നിരാശരാണ് എന്നായിരുന്നു ഗവാസ്കർ പറഞ്ഞത്. വളരെ ഉത്തരവാദിത്വപരമായി കളിച്ച ഒരു ബാറ്റർ ഇത്തരത്തിൽ വിക്കറ്റ് വലിച്ചെറിഞ്ഞത് അംഗീകരിക്കാനാവില്ല എന്ന് ഗവാസ്കർ പറയുകയുണ്ടായി. എന്തായാലും മത്സരത്തിൽ ഒരു നിർണായ ഇന്നിംഗ്സ് കാഴ്ചവച്ച ശേഷമായിരുന്നു ജഡേജ മടങ്ങിയത്.

Rate this post