കിങ് കോഹ്ലി സെഞ്ച്വറി വീണ്ടും.. ഐപിൽ സെഞ്ച്വറി നേട്ടത്തിലും ഒരേ ഒരു രാജാവ് കോഹ്ലി

ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായി സെഞ്ചുറികളുമായി വിരാട് കോഹ്ലി. ബാംഗ്ലൂരിന്റെ അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഒരു തകർപ്പൻ സെഞ്ച്വറിയാണ് വിരാട് കോഹ്ലി നേടിയത്. മത്സരത്തിൽ 60 പന്തുകളിൽ നിന്നായിരുന്നു വിരാട്ടിന്റെ ഈ വെടിക്കെട്ട് സെഞ്ച്വറി പിറന്നത്. ഒരുവശത്ത് വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടപ്പോൾ മറുവശത്ത് വിരാട് കോഹ്ലി ബാംഗ്ലൂരിനായി ഒറ്റയാൾ പോരാട്ടം നയിക്കുകയായിരുന്നു.

മത്സരത്തിൽ വിരാട് കോഹ്ലിയുടെ ഇന്നിങ്സിന്റെ ബലത്തിൽ വെടിക്കെട്ട് സ്കോറിലെത്താൻ ബാംഗ്ലൂരിന് സാധിച്ചിട്ടുണ്ട്.മാത്രമല്ല ഈ സെഞ്ച്വറിയോടെ വലിയ റെക്കോർഡുകളാണ് വിരാട് കോഹ്ലി മറികടന്നിരിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം സെഞ്ച്വറികൾ നേടിയ താരമായി വിരാട് കോഹ്ലി ഇതോടെ മാറിയിട്ടുണ്ട്.

ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 7 സെഞ്ചുറികളാണ് വിരാട് കോഹ്ലി നേടിയിട്ടുള്ളത്. തൊട്ടുപിന്നിലായുള്ളത് 6 സെഞ്ചുറികളുമായി ക്രിസ് ഗെയിലാണ്. ജോസ് ബട്ലർ ഇതുവരെ 5 സെഞ്ച്വറികൾ നേടി ഇരുവർക്കും പിന്നിൽ നിൽക്കുന്നു.

തുടർച്ചയായി ഐപിഎൽ മത്സരങ്ങളിൽ സെഞ്ച്വറി നേടിയവരുടെ പട്ടികയിലും വിരാട് കോഹ്ലി ഇടം പിടിച്ചിട്ടുണ്ട്. ഇതുവരെ ശിഖർ ധവാൻ, ജോസ് ബട്ലർ, വിരാട് കോഹ്ലി എന്നിവരാണ് രണ്ടു മത്സരങ്ങളിൽ തുടർച്ചയായി സെഞ്ച്വറി കരസ്ഥമാക്കിയിട്ടുള്ളത്. ഈ റെക്കോർഡുകൾകൊപ്പം തകർപ്പൻ പ്രകടനം തന്നെയായിരുന്നു വിരാട് മത്സരത്തിൽ കാഴ്ചവച്ചത്.

മത്സരത്തിൽ 61 പന്തുകൾ നേരിട്ട വിരാട് കോഹ്ലി 101 റൺസ് ആണ് നേടിയിട്ടുള്ളത്. 13 ബൗണ്ടറികളും ഒരു സിക്സറും കോഹ്ലിയുടെ ഇന്നിങ്സിൽ ഉൾപ്പെട്ടു. കോഹ്ലിയുടെ മികവിൽ നിശ്ചിത 20 ഓവറുകളിൽ 197 റൺസ് നേടാൻ ബാംഗ്ലൂരിന് സാധിച്ചിട്ടുണ്ട്.

Rate this post