മൂന്ന് വർഷം കാത്തിരിപ്പ്!! ശാന്തനായി കോഹ്ലി സെലിബ്രേഷൻ.. കോഹ്ലി സെഞ്ച്വറി സെലിബ്രേഷൻ കാണാം | Watch virat Kohli Century Celebration

ഓസ്ട്രേലിയക്ക് എതിരായ അഹമ്മദാബാദ് ക്രിക്കറ്റ്‌ ടെസ്റ്റിൽ ബാറ്റ് കൊണ്ട് മത്സരത്തിലേക്ക് തിരികെ എത്തി ഇന്ത്യൻ ടീം. നാലാം ദിനം മനോഹരമായി തന്നെ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ ടീം ഓസ്ട്രേലിയയുടെ 480 റൺസ് സ്കോർ പിന്തുടരുകയാണ്.നാലാം ദിനത്തിൽ ഇന്ത്യൻ ആരാധകർക്ക് അടക്കം ആവേശമായി മാറിയത് മറ്റാരും അല്ല വിരാട് കോഹ്ലി തന്നെ. ഏറെ നാളുകൾ ഇടവേളക്ക് ശേഷം ടെസ്റ്റ്‌ ക്രിക്കറ്റിലെ തന്റെ അർഥ സെഞ്ച്വറി നേട്ടത്തിലേക്ക് എത്തിയ കോഹ്ലി സെഞ്ച്വറി പൂർത്തിയാക്കിയാണ് കയ്യടികൾ നേടി. ടെസ്റ്റ്‌ ക്രിക്കറ്റിലെ തന്റെ 28 ആം സെഞ്ച്വറിയാണ് കോഹ്ലി പായിച്ചത്.

കഴിഞ്ഞ മൂന്നു വർഷങ്ങളിൽ തന്നെ വിമർശിച്ച എല്ലാവരെയും ഒറ്റ ഇന്നിംഗ്സ് കൊണ്ട് പാഠം പഠിപ്പിച്ച് ഒരു കോഹ്ലി താണ്ഡവം. അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റിൽ ഒരു തകർപ്പൻ സെഞ്ചുറിയാണ് വിരാട് കോഹ്ലി നേടിയിരിക്കുന്നത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ബോളർമാർക്ക് മേൽ നിറഞ്ഞാടിയ ഓസ്ട്രേലിയയെ നോക്കുകുത്തിയാക്കിയാണ് വിരാട് തന്റെ സെഞ്ച്വറി കുറിച്ചത്.

വിരാട് കോഹ്ലി സെഞ്ച്വറി സെലിബ്രേഷൻ കാണാം :

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Team India (@indiancricketteam)

ഇതോടെ നാലുപാടുനിന്നും ഉയർന്ന വിമർശനങ്ങൾക്കാണ് വിരാട് അറുതി വരുത്തിയിരിക്കുന്നത്. മത്സരത്തിൽ തന്റെ ടെസ്റ്റ് കരിയറിലെ 28ആമത്തെ സെഞ്ച്വറിയാണ് വിരാട് സ്വന്തമാക്കിയത്.മത്സരത്തിൽ 241 പന്തുകളിലാണ് വിരാട് തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. 5 ബൗണ്ടറികൾ മാത്രമാണ് വിരാട്ടിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നത്. മാത്രമല്ല ഇന്ത്യയുടെ മുൻനിര ബാറ്റർമാരുമൊത്ത് കിടിലൻ കൂട്ടുകെട്ടുകൾ സൃഷ്ടിക്കാനും വിരാട് കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് വിരാടിന്റെ ഇന്നിങ്സ് വളരെ നിർണായകം തന്നെയായിരുന്നു.

4/5 - (1 vote)