കോഹ്ലിയെ അപമാനിച്ച് കാണികൾ 😱😱ബാർമി ആർമി കോഹ്ലിക്ക്‌ നൽകിയത് അപമാനിപ്പിക്കുന്ന മടക്കം!! വീഡിയോ

പുരോഗമിക്കുന്ന എഡ്ജ്ബാസ്റ്റൺ ടെസ്റ്റ്‌ മത്സരം പരമ്പര നിർണ്ണയിക്കുന്നതിൽ നിർണായകമായത് കൊണ്ട് തന്നെ മൈതാനത്തെ ആവേശത്തിനൊപ്പം ആരാധകരും വലിയ ആവേശത്തിലാണ്. മുൻകാലത്തെ സന്ദർഭങ്ങൾ വെച്ച് നോക്കിയാൽ എതിരാളികളെ മാനസികമായി തളർത്തുന്നതിൽ പേരുകേട്ടവരാണ് ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടീമിന്റെ ആരാധക കൂട്ടായ്മയായ ബാർമി ആർമി.

പുരോഗമിക്കുന്ന മത്സരത്തിലും സമാനമായ ഒരു സന്ദർഭം അരങ്ങേറി. മത്സരത്തിന്റെ മൂന്നാം ദിനം, ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിൽ, ഇന്ത്യൻ ബാറ്റർ വിരാട് കോഹ്‌ലി (20) ബെൻ സ്റ്റോക്സിന് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. സ്റ്റോക്സിന്റെ ഒരു ബൗൺസർ കോഹ്‌ലിയുടെ ഗ്ലൗവിൽ തട്ടി വിക്കറ്റ് കീപ്പറിലേക്ക് പോവുകയായിരുന്നു. വിക്കറ്റ് കീപ്പർ സാം ബില്ലിങ്ങ്സിന്റെ കൈകളിൽ നിന്ന് തട്ടിത്തെറിച്ച പന്ത്, ആദ്യ സ്ലിപ്പിൽ ഫീൽഡ് ചെയ്തിരുന്ന ജോ റൂട്ട് കൈപ്പിടിയിൽ ഒതുക്കി.

ഇതോടെ ഡഗ് ഔട്ടിലേക്ക് മടങ്ങുന്ന വേളയിലാണ് കോഹ്‌ലിക്ക് നേരെ ബാർമി ആർമിയുടെ പരിഹാസപരമായ ആഘോഷം നടന്നത്.

കോഹ്‌ലിയെ പരിഹസിച്ച് കൊണ്ട് ബാർമി ആർമി, ‘ചീരിയോ..ചീരിയോ’ എന്ന് വിളിച്ച് കയ്യടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ അവർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇംഗ്ലീഷ് ക്രിക്കറ്റ് ആരാധകർക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്