അന്നും ഇന്നും മാറ്റമില്ലാത്ത അവതാരിക!!തന്നെ സിനിമയിലേക്ക് വിളിച്ചിട്ടും പോയില്ല:കാരണം പറഞ്ഞ് അളകനന്ദ

ദൂരദർശൻ എന്ന ചാനൽ ആയിരുന്നു ഒട്ടുമിക്ക ആളുകളും ആദ്യമായി കണ്ടുതുടങ്ങിയ ഒരു ചാനൽ. ദൂരദർശൻ കാലഘട്ടം മുതൽ ഇന്ന് വരെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഒരു ന്യൂസ് റീഡർ ഉണ്ട്. അളകനന്ദ എന്നാണ് ആ പെൺകുട്ടിയുടെ പേര്. പെൺകുട്ടി എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. കാണുന്ന കാലം മുതൽ ഇന്നുവരെ അളകനന്ദയ്ക്ക് യാതൊരു മാറ്റവും വന്നിട്ടില്ല. പേരിലുള്ള വ്യത്യസ്തത പോലെതന്നെ അളകനന്ദയുടെ രൂപത്തിനും ഒരു മാറ്റവും വന്നിട്ടില്ല. മലയാള തനിമയാർന്ന നാടൻ സൗന്ദര്യത്തിന് ഉടമയായി ഒരു വ്യക്തിയാണ് അളകനന്ദ.

വർഷങ്ങളായി മലയാളികളുടെ സ്വീകരണമുറിയിൽ വാർത്തയുമായി എത്തുന്ന അളകനന്ദയെ അത്ര പെട്ടെന്നൊന്നും ആർക്കും മറക്കാൻ സാധിക്കില്ല. അളകനന്ദ മനസ്സ് തുറക്കുകയാണ് ബീഹൈണ്ട് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് അളകനന്ദ ചില കാര്യങ്ങളൊക്കെ തുറന്നുപറയുന്നത്. തന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച്
പറയുന്നുണ്ട്. ഒരിക്കലും ഇങ്ങനെ ഒരു പ്രൊഫഷനിലേക്ക് എത്തണം എന്ന് ആഗ്രഹിച്ച വ്യക്തിയായിരുന്നില്ല.

ഒരു പാർടൈം ജോലി എന്ന് മാത്രമാണ് ആദ്യ സമയത്ത് ഇതിനെക്കുറിച്ച് ചിന്തിച്ചിരുന്നത്. പിന്നീടാണ് ഇത് ഒരു ജോലി ആയി മാറിയത്. താൻ ആദ്യം ജോലിക്ക് കയറുന്ന സമയത്ത് ന്യൂസ് വായിക്കുകയായിരുന്നു ചെയ്തത്. പിന്നീടാണ് ന്യൂസിന് ടെക്നോളജികൾ ഒക്കെ നിലവിൽ വരുന്നത്. വായിച്ച് തുടങ്ങിയ സമയം മുതൽ ആണ് താൻ ഇവിടെ ജോലിക്ക് എത്തിയത്. ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത് സ്വന്തം വസ്ത്രങ്ങൾ ആയിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ഒരു ഡിസൈനർ ഉണ്ട്.

വസ്ത്രവും എല്ലാ കാര്യങ്ങളും ചെയ്തു തരുവാൻ. സിനിമയിൽ അഭിനയിക്കാനുള്ള അവസരം വന്നിട്ടുണ്ട്. പക്ഷെ തനിക്ക് അതിനോട് താൽപര്യമില്ലായിരുന്നു. ക്യാമറയുടെ മുൻപിൽ നിൽക്കുവാനോ അഭിനയിക്കുവാനോ കഴിവില്ലാത്ത ഒരു വ്യക്തിയാണ്. അതുപോലെതന്നെ തനിക്ക് കഴിവില്ലാത്ത ഒരു കാര്യമാണ് ഡിബൈറ്റിൽ പങ്കെടുക്കുക എന്ന് പറയുന്നത്. അലച്ചു വിളിച്ച് ഒരുപാട് സംസാരിക്കണം. അങ്ങനെ സംസാരിക്കുവാനും തനിക്ക് അറിയില്ല എന്നാണ് അളകനന്ദ പറയുന്നത്.

Rate this post