സമ്മാനവുമായി വിക്രം എത്തി!!ഇത്തവണ ഞെട്ടിയത് സിനിമ ലോകം :കയ്യടിച്ച് ആരാധകർ

സൗത്ത് ഇന്ത്യൻ സിനിമാ ലോകമൊന്നാകെ ഇളക്കി മറിച്ചിരിക്കുകയാണല്ലോ കമൽഹാസൻ നായകനായി പുറത്തിറങ്ങിയ ” വിക്രം” എന്ന തമിഴ് സിനിമ. ഉലക നായകനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ഒരു സിനിമ റിലീസിന് മുമ്പേ തന്നെ ആരാധകർക്കിടയിലും സിനിമാ ലോകത്തും വലിയ തരംഗമായിരുന്നു സൃഷ്ടിച്ചിരുന്നത്. കമൽഹാസന് പുറമേ വിജയ് സേതുപതിയും മലയാളി താരങ്ങളായ ഫഹദ് ഫാസിൽ, ചെമ്പൻ വിനോദ് എന്നിവരും അണിനിരക്കുന്ന ഈയൊരു സിനിമയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ ഒന്നടങ്കം.

തുടർന്ന് കഴിഞ്ഞദിവസം സിനിമ തിയേറ്ററുകളിൽ എത്തിയപ്പോൾ വലിയ രീതിയിലുള്ള പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. മാത്രമല്ല സകല റെക്കോർഡുകളും ഭേദിച്ചുകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് പുതിയൊരു തരംഗം സൃഷ്ടിക്കാൻ തരത്തി ലുള്ള ഹൈപ്പും സിനിമ പ്രേക്ഷകർ വിക്രത്തിന് നൽകിയിരുന്നു.സിനിമയിലെ വമ്പൻ താരനിരകൾക്കു പുറമേ നടിപ്പിൻ നായകൻ സൂര്യയും അതിഥി വേഷത്തിൽ ഈ ഒരു സിനിമയിൽ എത്തുന്നുണ്ട് എന്നത് തന്നെയായിരുന്നു സിനിമയുടെ വിജയങ്ങൾക്ക് മാറ്റു കൂട്ടിയ മറ്റൊരു കാര്യം.

വെറും അഞ്ചു മിനുട്ട് മാത്രം ദൈർഘ്യമുള്ള സൂര്യയുടെ സീനിൽ വമ്പൻ ദൃശ്യാവിഷ്ക്കാരമായിരുന്നു ലോകേഷ് ഒരുക്കിയിരുന്നത് എന്നാണ് സിനിമ കണ്ടിറങ്ങിയവർ അഭിപ്രായപ്പെടുന്നത്. മാസ്സ് ആക്ഷൻ ജേർണലിൽ പുറത്തിറങ്ങിയ ഈയൊരു സിനിമ തമിഴ് സിനിമാലോകത്തെ മുഴുവൻ റെക്കോർഡുകളും ഭേദിക്കും എന്നാണ് സിനിമ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. എന്നാൽ കഴിഞ്ഞ ദിവസം സിനിമയുടെ സംവിധായകനായ ലോകേഷ് കനകരാജിന് കമൽഹാസൻ നൽകിയ സ്നേഹസമ്മാനം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

ആഡംബര വാഹന ബ്രാൻഡായ ലക്സസിന്റെ ഒരു അത്യാധുനിക കാറായിരുന്നു ഉലകനായകൻ സമ്മാനിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ സിനിമയിലെ അവസാന ഭാഗത്ത് റോളക്സ് എന്ന അധോലോക നായകന്റെ വേഷത്തിലെത്തിയ നടിപ്പിൻ നായകൻ സൂര്യക്ക് ആഡംബര വാച്ച് ബ്രാൻഡുകളിൽ ഒന്നായ റോളക്സിന്റെ വാച്ചാണ് താരം സമ്മാനമായി നൽകിയിരിക്കുന്നത്. മാത്രമല്ല തനിക്ക് സമ്മാനമായി ലഭിച്ച വാച്ച് ധരിച്ചുകൊണ്ടുള്ള സൂര്യയുടെ ചിത്രങ്ങളും മറ്റും നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തതിനാൽ നിരവധി പേരാണ് ഇരുവർക്കും അഭിനന്ദനങ്ങളും ആശംസകളുമായി എത്തുന്നത്.