മകന്റെ ചിത്രമെടുത്ത മമ്മൂക്കയെ ക്യാമറയിൽ പകർത്തി കുഞ്ചാക്കോ ബോബൻ😮😮😮മമ്മൂക്ക എടുത്ത ചിത്രം കാണാൻ കൊതിയോടെ പ്രേക്ഷകരും.!!

മലയാളികൾക്ക് ഇന്നും അവരുടെ ചോക്ലേറ്റ് നായകനാണ് നടൻ കുഞ്ചാക്കോ ബോബൻ. താരത്തിന്റെ വിശേഷങ്ങളറിയാൻ പ്രേക്ഷകർക്കെന്നും ഏറെ ആകാംക്ഷയാണ്. സിനിമാവിശേഷങ്ങൾക്ക് മാത്രമല്ല, താരത്തിന്റെ കുടുംബവിശേഷങ്ങൾക്കും ആരാധകർ കാത്തിരിക്കാറാണ് പതിവ്. ചാക്കോച്ചന്റെ ജീവിതത്തിലെ എല്ലാമെല്ലാം ഇപ്പോൾ മകൻ ഇസയാണ്.

ഇസ എന്ന് വിളിപ്പേരുള്ള ഇസഹാക്ക് വളരെ വൈകിയായിരുന്നു താരത്തിന്റെ ജീവിതത്തിലേക്ക് കടന്നെത്തിയത്. ഭാര്യ പ്രിയയും പ്രേക്ഷകർക്ക് ഏറെ പരിചിതയാണ്. ചാക്കോച്ചൻ പങ്കെടുക്കുന്ന മിക്ക പരിപാടികളിലും പ്രിയയെക്കുറിച്ചും ഇപ്പോൾ ഇസയെക്കുറിച്ചും ഏറെ വാചാലനാകാറുണ്ട്. ഇപ്പോഴിതാ താരം തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ച ഒരു സ്പെഷ്യൽ ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇസഹാക്കിന്റെ ചിത്രം ക്യാമറയിൽ പകർത്തുന്നതാണ് ഈ ഫോട്ടോയിൽ കാണിച്ചിരിക്കുന്നത്.

‘മമ്മൂക്കയുടെ ലെൻസിൽ ഇസ…. എന്റെ ലെൻസിൽ അവർ രണ്ടുപേരും… എന്ന് സ്വന്തം മമ്മൂക്കയുടെ പ്രിയ ആരാധകൻ’ എന്ന അടിക്കുറിപ്പോടെയാണ് ചാക്കോച്ചൻ പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. മമ്മൂക്കയ്ക്ക് മുൻപിൽ അനുസരണയുള്ള ഒരു കുട്ടിയായി നിറഞ്ഞ പുഞ്ചിരിയോടെയാണ് ഇസ ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്. ഒട്ടേറെപ്പേരാണ് പോസ്റ്റിന് താഴെ കമ്മന്റുകളുമായി എത്തിയിരിക്കുന്നത്. മമ്മൂട്ടി ആരാധകരും പോസ്റ്റിന് താഴെ കമ്മന്റുകളുമായി എത്തിയിട്ടുണ്ട്.

മമ്മൂക്ക എടുത്ത ഇസയുടെ ഫോട്ടോ എന്തേ എന്നാണ് മിക്കവരുടെയും ചോദ്യം. ആ ഫോട്ടോ ഉടൻ തന്നെ പോസ്റ്റ് ചെയ്യണേ എന്നും ആരാധകർ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുവെ മകന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട് കുഞ്ചാക്കോ ബോബൻ. ജനിച്ച സമയം മുതൽ തന്നെ ഓരോ ചെറിയ വിശേഷങ്ങളും ആരാധകരോട് പങ്കുവെക്കാറുമുണ്ട് താരം . താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം തന്നെ ഞൊടിയിടയിൽ വൈറലാകാറാണ് പതിവ്. എന്തായാലും മമ്മൂക്ക എടുത്ത ഇസകുട്ടന്റെ ചിത്രത്തിന് വേണ്ടിയാണ് ഇപ്പോൾ പ്രേക്ഷകരുടെ കാത്തിരിപ്പ്.