ഒടുവിൽ ആരാധകർ കാത്തിരുന്ന സേവ് ദ ഡേറ്റ് എത്തി🥰🥰🥰താരവിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രം.!!

തെന്നിന്ത്യൻ സിനിമാലോകത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണമുള്ള താരമാണല്ലോ നയൻതാര കുര്യൻ. മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ അഭിനയലോകത്ത് എത്തിപ്പെട്ട താരത്തിന് പിന്നീട് സിനിമാലോകത്തെ വളർച്ചകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് മലയാളത്തിനു പുറമേ തമിഴ് സിനിമാലോകത്തും സജീവസാന്നിധ്യമായി മാറിയ താരം ചുരുങ്ങിയ കാലം കൊണ്ട് നിരവധി ഗ്ലാമറസ് വേഷങ്ങളിലൂടെ നിരവധി ആരാധകരുടെ ആരാധനാ പാത്രമാവുകയും ചെയ്തിരുന്നു.

ശേഷം കന്നട തെലുങ്ക് അടക്കമുള്ള ഇൻഡസ്ട്രികളിലും നിറസാന്നിധ്യമായി മാറിയ താരത്തിന് ലേഡി സൂപ്പർസ്റ്റാർ എന്ന പദവി സിനിമാ പ്രേക്ഷകർ തന്നെ ചാർത്തി കൊടുക്കുകയായിരുന്നു. സിനിമകളിൽ എന്നപോലെതന്നെ നിരവധി പ്രണയ കഥകളിലും ഗോസിപ്പുകളിലും നയൻതാര ഒരുവേള നായികയായിരുന്നു. എന്നാൽ പിന്നീട് നിർമ്മാതാവും സംവിധായകനുമായ വിഗ്നേഷ് ശിവനുമായി നയൻതാര പ്രണയത്തിലാവുകയും ഇരുവരും ഒന്നിക്കാൻ തീരുമാനിക്കുകയും ചെയ്ത വാർത്ത ആരാധകർ ഏറെ ആഘോഷത്തോടെയായിരുന്നു കൊണ്ടാടിയിരുന്നത്. മാത്രമല്ല നിരവധി അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് തങ്ങളുടെ വിവാഹ തീയതിയും മറ്റും ഇവർ പുറത്തുവിടുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോഴിതാ ആരാധകരും സിനിമാ പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന ഈ താര വിവാഹത്തിന്റെ സേവ് ദ ഡേറ്റ് വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലും ആരാധകർക്കിടയിലും ഒരുപോലെ തരംഗം സൃഷ്ടിച്ചിട്ടുള്ളത്. ഈയൊരു സേവ് ദി ഡേറ്റ് പോസ്റ്ററിൽ ഇരുവരുടേയും പേരുകൾ ഷോർട്ടാക്കി നയൻസ് വിക്കി എന്ന് കൊടുത്തതും ഏറെ ശ്രദ്ധേയമാണ്. നേരത്തെ തന്നെ ഇരുവരുടെയും ഫാൻ മെയ്ഡ് സേവ് ദി ഡേറ്റ് ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ജൂൺ 9ന് മഹാബലിപുരത്തെ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ആയിരിക്കും ഇരുവരും മിന്നുകെട്ടുക.

നേരത്തെ തിരുപ്പതിയിൽ വെച്ചായിരിക്കും വിവാഹ ചടങ്ങുകൾ നടക്കുക എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ തങ്ങളുടെ വിവാഹ ചടങ്ങുകൾ മഹാബലിപുരത്ത് വെച്ചായിരിക്കും എന്ന് ഇരുവരും ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് ഇപ്പോൾ. മാത്രമല്ല വിവാഹ ചടങ്ങുകൾക്ക് ശേഷമുള്ള റിസപ്ഷൻ പരിപാടികൾ മാലിദ്വീപിൽ വച്ചായിരിക്കും നടക്കുക എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഈയൊരു താരവിവാഹത്തിന് സിനിമാരംഗത്തും പുറത്തുമുള്ള നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.

Rate this post