“ക്ഷീണമുണ്ട്. ഒന്നുറങ്ങട്ടെ ” എന്ന് പറഞ്ഞ് വിടപറഞ്ഞു.!!!മഹാനടൻ സത്യൻ്റെ ഓർമയിൽ മകൻ സതീഷ്.

മലയാള സിനിമയിലെ അനശ്വര നടനാണ് സത്യൻ. പട്ടാളക്കാരനായും പോലീസായും സേവനം അനുഷ്ഠിച്ചതിന് ശേഷമാണ് സിനിമയിലേക്ക് സത്യൻ്റെ കടന്നുവരവ്.സത്യൻ ആദ്യമായി അഭിനയിച്ച ചിത്രം ത്യാഗസീമയാണ്. 1951 ൽ ചിത്രീകരിച്ച ഈ സിനിമ റിലീസായില്ല. 1952 ലാണ് സത്യൻ്റെ ആദ്യ പടമായ ആത്മസഖി റിലീസായത്. പിന്നീട് സത്യൻ 150ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. കെ.എസ്. സേതുമാധവൻ, വിൻസെന്റ്, രാമു കാര്യാട്ട് തുടങ്ങിയ പ്രമുഖ സം‌വിധായകരുടെ ചിത്രങ്ങളിൽ വേഷമിട്ടു. ഓടയിൽ നിന്ന് , ദാഹം, യക്ഷി ,സ്‍നേഹസീമ, ആശാദീപം, ലോകനീതി, തിരമാല , ചെമ്മീൻ ,നായർ പിടിച്ച പുലിവാൽ, മുടിയനായ പുത്രൻ, ഭാര്യ, ശകുന്തള, കായംകുളം കൊച്ചുണ്ണി, അടിമകൾ, കരകാണാകടൽ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളും അവിസ്മരണീയമായിരുന്നു.

1969 ൽ അദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.1971 ൽ അദ്ദേഹത്തിന് സം‌സ്ഥാന അവാർഡും ലഭിച്ചു. കരകാണാക്കടൽ എന്ന ചിത്രത്തിലെ പ്രകടനത്തിന് മരണാനന്തര ബഹുമതിയായാണ് അവാർഡ് നൽകിയത്.കടല്‍പ്പാലം എന്ന സിനിമയിലൂടെ ആദ്യത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് സത്യന് ലഭിച്ചു.കേന്ദ്ര സർക്കാറിന്റെ രജത കമലം അവാർഡ്‌ നേടിയ ആദ്യ മലയാള സിനിമാ താരവും സത്യനാണ്.1912 നവംബർ 9-നാണ് സത്യൻ ജനിച്ചത്. തെക്ക് തിരുവിതാംകൂറിലെ ആരമട എന്ന ഗ്രാമത്തിൽ മാനുവലിന്റേയും ലില്ലി അമ്മയുടേയും മകനാണ്.നാടകങ്ങളിൽ അഭിനയിക്കുന്നതിനിടെയാണ് സിനിമാ മോഹം തലയ്ക്കു പിടിച്ചത്.

1946 ലായിരുന്നു സത്യൻ്റെവിവാഹം.ജെസ്സിയായിരുന്നു സത്യന്റെ ഭാര്യ. പ്രകാശ്, സതീഷ്, ജീവൻ എന്നിവരാണ് മക്കൾ.മൂന്ന് മക്കളും കാലക്രമേണ അന്ധരായി തീർന്നു.
1971 ജൂൺ 15ന് രക്താർബുദത്തെ തുടര്‍ന്നാണ് സത്യൻ്റെ മരണം. ഇൻക്വിലാബ് സിന്ദാബാദ് എന്ന സിനിമയില്‍ അഭിനയിച്ചതിനു ശേഷം സ്വയം കാറോടിച്ചാണ് സത്യൻ ആശുപത്രിയില്‍ എത്തിയത്. വളരെ പെട്ടന്നാണ് ആരോഗ്യനില ഗുരുതരമായത്. ആശുപത്രിയിൽ എത്തി മൂന്നാം നാളായിരുന്നു സത്യന്റെ മരണം.അദ്ദേഹത്തിന് രക്താർബുദമാണെന്ന വിവരം തന്നോട് മാത്രമാണ് ഡോക്ടർ പറഞ്ഞത് എന്ന് സതീഷ് സത്യൻ വെളിപ്പെടുത്തിയിട്ടുണ്ട്.

രോഗം എന്താണെന്ന് സത്യൻ അറിഞ്ഞിരുന്നില്ല.ഐസിയുവിൽ ആയതിന് ശേഷം ആകെ 55 മണിക്കൂർ മാത്രമാണ് അദ്ദേഹം ജീവിച്ചിരുന്നത് എന്നും സതീഷ് പറയുന്നു.ജൂൺ 15 ന് വെളുപ്പിന് 4.10 നായിരുന്നു അദ്ദേഹത്തിൻ്റെ മരണം. ” നാളെ വന്നാൽ മതി.. നല്ല ക്ഷീണമുണ്ട്.. ഒന്നുറങ്ങട്ടെ “എന്നു തന്നോട് പറഞ്ഞ് ചെരിഞ്ഞു കിടന്നതാണ്. പിന്നെ ഉണർന്നിട്ടില്ല.സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ വൻ ജനാവലിയാണെത്തിയത്. എം.ജി.ആർ, ശിവാജി ഗണേശൻ, ജമിനി ഗണേശൻ തുടങ്ങിയ പ്രമുഖ നടൻമാരും എത്തിയിരുന്നു എന്ന് സതീഷ് സത്യൻ അനുസ്മരിക്കുന്നു.

Rate this post