സിൽക്ക് സ്മിതയുടെ ഛായയുള്ള നിരോഷ ഇപ്പോൾ എവിടെയാണ്? താരം കരിയറിൽ സംഭവിച്ചത് എന്ത്.!!!

സിൽക്ക് സ്മിതയുടെ രൂപ സാദൃശ്യമുള്ള നായികയായി അറിയപ്പെട്ടിരുന്ന നിരോഷ പ്രിയദർശൻ്റെ ഒരു മുത്തശ്ശിക്കഥയിലൂടെയാണ് മലയാള സിനിമയിൽ അറിയപ്പെട്ടത്.
വിനീതിൻ്റെ നായികയായി കാത്തു എന്ന കഥാപാത്രം ചെയ്തപ്പോൾ ഇതാരാണ് സിൽക്കിൻ്റെ ഛായയുള്ള പെൺകുട്ടി എന്ന് പ്രേക്ഷകർ അത്ഭുതപ്പെട്ടുവത്രേ

നടൻ എം.ആർ.രാധയുടെ മകളാണ് നിരോഷ. ഒരു കാലത്ത്മ ലയാളത്തിലും തമിഴിലും ഏറെ ശ്രദ്ധിക്കപ്പെട്ട നടി രാധികയുടെയും നടൻ രാധാ രവിയുടെയും സഹോദരിയുമാണ് നിരോഷ. മലയാളത്തിൽ ഒരു മുത്തശ്ശി കഥ,വൈസ്ചാൻസലർ,അർജ്ജുൻ ഡെന്നീസ് ,തച്ചോളി വർഗ്ഗീസ് ചേകവർ,ശിപായി ലഹള ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ ചിത്രമായ ‘തച്ചോളി വർഗീസ് ചേകവരിലെ’ ഏറെ ജനപ്രീതി നേടിയ “മാലേയം മാറോടണിഞ്ഞു ” എന്ന പാട്ടിൽ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടതും നിരോഷയാണ്.

മമ്മൂട്ടിയുടെ ഇന്ദ്രപ്രസ്ഥത്തിലും അഭിനയിച്ചിരുന്നു. പുതുമുഖ നടി എന്ന നിലയിൽ ഏറെ പ്രതീക്ഷ നൽകിയിരുന്ന നടിയായിരുന്നു നിരോഷ.നാടൻ വേഷങ്ങളും ഗ്ലാമർ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന നടിയായിരുന്നു നിരോഷ. എന്നാൽ അവതരിപ്പിച്ചതിൽ ഏറെയും ശക്തമായ കഥാപാത്രണൾ ആണെങ്കിലും നിരോഷയ്ക്ക് സിനിമയിൽ വിജയിക്കാൻ സാധിച്ചില്ല. തമിഴിൽ ശരീരപ്രദർശനം നടത്താൻ ഒട്ടും മടിച്ചിരുന്നില്ല.മണിരത്നത്തിൻ്റെ കാർത്തിക് ചിത്രമായ അഗ്നിനക്ഷത്രത്തിലെ ഗാനരംഗത്ത് അതീവ ഗ്ളാമറസായാണ് നിരോഷ അഭിനയിച്ചത്

ചിത്രത്തിലെ പ്രകടനത്തിലൂടെ നിരോഷ പ്രേക്ഷകരുടെ പ്രിയ നടിയായി.1995 ൽ സിനിമയിലെ തൻ്റെ നായകൻ രാംകിയെയാണ് നിരോഷ വിവാഹം കഴിച്ചത്.1988 മുതൽ 1996 വരെ നായികാ വേഷങ്ങൾ ചെയ്ത നിരോഷ വിവാഹത്തോടെ അഭിനയ ജീവിതം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ഒരിടവേളയ്ക്ക് ശേഷം 2003 ൽ വീണ്ടും സിനിമയിലേക്കെത്തി. തുടർന്ന്സ ഹോദരി രാധിക നിർമ്മിക്കുന്ന തമിഴ് മെഗാസീരിയലുകളിൽ നിരോഷയും പ്രധാന വേഷത്തിൽ അഭിനയിക്കാറുണ്ട്.

Rate this post