നമ്മളെല്ലാവരും ബസ്സിൽ യാത്ര ചെയ്യുന്നവരാണല്ലേ? എന്നാൽ ബസ്സിന് വേണ്ടി കാത്തുനിൽക്കുമ്പോഴോ ഒരു ദൂരയാത്രയ്ക്ക് തയ്യാറെടുക്കുമ്പോഴോ സഹയാത്രികരിൽ ഒരാൾ ഡാൻസും പാട്ടുമായി യാത്രക്കാരെ ആഹ്ലാദിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ എങ്ങനെയിരിക്കും? എന്താകും അവസ്ഥ?
എന്നാൽ ഒരിക്കലും നടക്കാത്ത ഒരു പ്രധാന കാര്യത്തെക്കുറിച്ചാണ് പറയുന്നതെന്നല്ലേ ഇപ്പോൾ മനസ്സിൽ വിചാരിച്ചത്. എന്നാൽ അങ്ങനെയൊരു കാഴ്ച്ചക്ക് സാക്ഷ്യം വഹിച്ചതിന്റെ അമ്പരപ്പിൽ നിന്ന് ഇനിയും വിട്ടുമാറിയിട്ടില്ല പറവൂരിലെ ചില സ്വകാര്യബസ് യാത്രക്കാർ. ഇൻസ്റ്റാഗ്രാമിൽ ഡാൻസ് വീഡിയോകൾ ചെയ്യാറുള്ള അമൽ ജോണാണ് ഈ കഥയിലെ താരം.ബസ് സ്റ്റാൻഡിൽ വെച്ച് ചിത്രീകരിച്ച ഡാൻസ് വീഡിയോ അമൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകഴിഞ്ഞു.
അതേസമയം നിമിഷനേരം കൊണ്ടുതന്നെ അമലിന്റെ ഡാൻസ് വീഡിയോ വൈറലായി മാറി. പബ്ലിക്ക് ആയി ഇങ്ങനെയൊരു ഡാൻസ് ചെയ്യാൻ അമൽ കാണിച്ച ധൈര്യത്തെയാണ് കൂടുതൽ ആൾക്കാരും അഭിനന്ദിക്കുന്നത്. മാത്രമല്ല ഈയൊരു വീഡിയോ ക്ലിക്കായതോടെ അമലിന്റെ സോഷ്യൽ മീഡിയയിലെ തന്നെ ഫോളോവേഴ്‌സിന്റെ എണ്ണവും കൂടിയിട്ടുണ്ട്. ഇതിനുമുന്നേ പലപ്പോഴും ഫ്ലാഷ് മോബുകളും മറ്റും പലയിടങ്ങളിലും കണ്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരാൾ ഒറ്റക്ക് ഇത്തരത്തിൽ പൊതുസ്ഥലത്ത് ഒരു ഡാൻസുമായി രംഗത്തെത്തുന്നത്.
പേരിന് ഒരു ഡാൻസോ ശ്രദ്ധ നേടാനുള്ള ഒരു ശ്രമമോ ആയിരുന്നില്ല ഇത്. മറിച്ച് നല്ല ഉഗ്രൻ ഒരു ഡാൻസ് തന്നെയായിരുന്നു അമൽ പെർഫോം ചെയ്തതും. അമലിന്റെ ഒറ്റ പെർഫോമൻസ് കണ്ടിട്ട് ഒട്ടേറെപ്പേരാണ് മികച്ച കമ്മന്റുകളുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. കണ്ടാൽ ഒരു സിനിമാഗാനം ചിത്രീകരിച്ചത് പോലെയാണ് തോന്നുക എന്നാണ് പലരുടെയും അഭിപ്രായം. ഒരു പഴയകാല സിനിമാനടന്റെ ലുക്ക് കൈവരിക്കാനും അമൽ ശ്രമിച്ചിട്ടുണ്ട്. എന്തായാലും ഏറെ വ്യത്യസ്തമായ ഈ ശ്രമത്തിന് കയ്യടിക്കുന്ന സോഷ്യൽ മീഡിയ ആരാധകർ അമൽ ജോൺ എന്ന കലാകാരനെ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.