ആലീസാന്റിയുടെ വള വിറ്റ കാശിൽ അച്ഛൻ അമ്മയെ കല്യാണം കഴിച്ചു, അച്ഛന്റെ കൂട്ടുകാർ ഓരോരുത്തരായി അരങ്ങൊഴിയുന്നു; ഇന്നസെന്റ് അങ്കിളിനെ അനുസ്‌മരിച്ച് വിനീത് ശ്രീനിവാസൻ | Vineeth Sreenivasan Remembrance Of Innocent

Vineeth Sreenivasan Remembrance Of Innocent Malayalam : ചിരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ഇന്നസെന്റ്. നാലു പതിറ്റാണ്ടായി മലയാളസിനിമ ലോകത്തെ കീഴടക്കിയ താര വ്യക്തിത്വം. ആ ചിരി മാഞ്ഞിരിക്കുന്നു. സിനിമയെയും ഈ ലോകത്തെയും വിട്ട് ഇന്നസെന്റ് വിടവാങ്ങിയിരിക്കുന്നു. ഇപ്പോഴിതാ താരത്തിന് ആദരാഞ്ജലികൾ നേർന്നുകൊണ്ട് എത്തിയിരിക്കുകയാണ് പ്രിയ താരങ്ങൾ.

ജഗതി ശ്രീകുമാർ,ദിലീപ്, മറ്റു താരങ്ങൾ എല്ലാവരും ഇന്നസെന്റിനെ കുറിച്ചുള്ള തങ്ങളുടെ ഓർമ്മകളും ആ വ്യക്തിത്വം മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകളും ഒരിക്കൽ കൂടി ഓർത്തെടുക്കുകയും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രിയനടൻ വിനീത് ശ്രീനിവാസനും ഇന്നസെന്റിനെ കുറിച്ചുള്ള തന്റെ ഓർമ്മകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

Vineeth Sreenivasan Remembrance Of Innocent
Vineeth Sreenivasan Remembrance Of Innocent

തന്റെ ഔദ്യോഗിക പേജിലൂടെയാണ് താരം ഈ വാക്കുകൾ കുറിച്ചിരിക്കുന്നത്. നടൻ സംവിധായകൻ പിന്നണിഗായകൻ എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റേതായ കഴിവുകൾ തെളിയിച്ച വ്യക്തിയാണ് വിനീത് ശ്രീനിവാസൻ. ഇന്നസെന്റിന്റെ ചിത്രത്തോടൊപ്പം വിനീത് കുറിച്ചിരിക്കുന്നത് ഇങ്ങനെ ”എന്തു പറയണം എന്നറിയില്ല.. ഒരുപാട് ഓർമ്മകളുണ്ട്. കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന, ഒരുപാടു കഥകൾ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യനാണ്.

അച്ഛന്റെയും അമ്മയുടെയും കല്യാണത്തിനു മുന്നേ, ആലീസാന്റിയുടെ വള വിറ്റ കാശു കയ്യിലേൽപ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത് എന്നു കേട്ടിട്ടുണ്ട്. എന്റെ കുട്ടിക്കാലത്ത്, അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്.. ഗീത് ഹോട്ടലിനു വെളിയിൽ, ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോരോരുത്തരെയും ഓർക്കുന്നു. മറുകരയിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്. നഷ്ടം നമുക്കു മാത്രമാണ്..” Vineeth Sreenivasan Remembrance Of Innocent

 

View this post on Instagram

 

A post shared by Vineeth Sreenivasan (@vineeth84)

Rate this post