എന്നാലും എന്റെ ശങ്കർ ഇതെങ്ങനെ 😵‍💫😵‍💫😵‍💫മാസ്സ് വെടിക്കെട്ടുമായി വിജയ് ശങ്കർ | Vijay Shankar Innings

Vijay Shankar Innings:ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ മലർത്തിയടിച്ച് വിജയ് ശങ്കറിന്റെ വെടിക്കെട്ട്. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ എല്ലാത്തരത്തിലും വമ്പൻ ഷോട്ടുകൾ കൊണ്ട് കൊട്ടാരം തീർക്കുന്ന വിജയ് ശങ്കറിനെയായിരുന്നു കണ്ടത്. പലപ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ എഴുതിത്തള്ളപ്പെട്ട താരത്തിന്റെ വമ്പൻ തിരിച്ചുവരവ് തന്നെയാണ് മത്സരത്തിൽ കാണാനായത്. മത്സരത്തിൽ ക്രീസിലെത്തിയത് മുതൽ വിജയ് ശങ്കർ തന്റെ 2.0 വേർഷൻ പുറത്തെടുക്കുകയായിരുന്നു.

കൊൽക്കത്തയുടെ മുഴുവൻ ബോളർമാരെയും പഞ്ഞിക്കിട്ട ശങ്കർ 21 പന്തുകളിലാണ് തന്റെ അർത്ഥസെഞ്ച്വറി മത്സരത്തിൽ പൂർത്തീകരിച്ചത്. എന്നാൽ അവിടെയും ശങ്കറിന്റെ തീക്കനൽ അവസാനിച്ചില്ല. അവസാന പന്തുകളിലും ശങ്കർ തന്റെ തൂക്കിയടി തുടർന്നു. അവസാന ഓവറിൽ ശർദുൽ താക്കൂറിനെ തുടർച്ചയായി മൂന്ന് സിക്സുകൾക്ക് പായിച്ചാണ് ശങ്കർ തന്റെ ഇന്നിംഗ്സ് മത്സരത്തിൽ അവസാനിപ്പിച്ചത്. മത്സരത്തിൽ 24 പന്തുകളിൽ 63 റൺസാണ് ഈ ഇന്ത്യൻ സൂപ്പർ ബാറ്റർ നേടിയത്. ഇന്നിംഗ്സിൽ 4 ബൗണ്ടറികളും അഞ്ചു പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു. 262 ആണ് വിജയ് ശങ്കറിന്റെ മത്സരത്തിലെ സ്ട്രൈക്ക് റേറ്റ്.

മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഗുജറാത്തിന്റെ മുഴുവൻ ബാറ്റർമാരും മികവാർന്ന പ്രകടനം മത്സരത്തിൽ കാഴ്ചവച്ചു. ഓപ്പണർ ഗിൽ 31 പന്തുകളിൽ 39 റൺസ് നേടി ഗുജറാത്തിന് അടിത്തറ നൽകി. ഒപ്പം മൂന്നാമനായിറങ്ങിയ സായി സുദർശൻ 38 പന്തുകളിൽ 53 റൺസ് നേടി. ശേഷമായിരുന്നു വിജയ് ശങ്കർ എത്തിയത്.

അവസാന മൂന്നാറുകളിൽ കൊൽക്കത്തൻ ബോളർമാർക്ക് മേൽ വിജയ് ശങ്കർ താണ്ഡവമാടുകയായിരുന്നു. ലോക്കി ഫെർഗുസൻ എറിഞ്ഞ പത്തൊമ്പതാം ഓവറിൽ രണ്ടു സിക്സറും രണ്ടു ബൗണ്ടറികളും വിജയ് ശങ്കർ നേടി. ഒപ്പം അവസാന ഓവറിൽ ശർദുൽ താക്കൂറിനെ തുടർച്ചയായി മൂന്ന് സിക്സറുകൾക്ക് തൂക്കിയാണ് ശങ്കർ ഇന്നിങ്സ് അവസാനിപ്പിച്ചത്. ശങ്കറിന്റെ ബലത്തിൽ 204 എന്ന വമ്പൻ സ്കോറിൽ ഇന്നിങ്സ് ഫിനിഷ് ചെയ്യാൻ ഗുജറാത്തിന് സാധിച്ചിട്ടുണ്ട്.Vijay Shankar Innings

 

Rate this post